ദേശീയ പതാക ഉയര്‍ത്തിയതിന് പിന്നാലെ പിഴുതെറിഞ്ഞു; ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദേശീയ പതാകയെ അപമാനിച്ചയാൾ അറസ്റ്റിൽ. വലിയവിള സ്വദേശി അഗസ്റ്റിനെ ആണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബി ജെ പി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാകയാണ് ഇയാൾ പിഴുതെറിഞ്ഞത്. കൊട്ടക്കലിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
പ്രധാനമന്ത്രിയുടെ ഹർ ഘർ തിരംഗയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബി ജെ പി പ്രവർത്തകർ ത്രിവർണ പതാക ഉയർത്തിയിരുന്നു. കോട്ടക്കലിൽ പച്ചക്കറി വ്യാപാരം നടത്തുന്ന അഗസ്റ്റിൻ, തന്റെ കടയുടെ മുന്നിൽ പതാക സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പറയുകയായിരുന്നു.

ആരാധകന്റെ സ്‌നേഹം കണ്ട് കണ്ണ് തള്ളി ലക്ഷ്മി നക്ഷത്ര; ഇങ്ങനെയുണ്ടോ ഒരു സ്‌നേഹം...
പ്രതിഷേധം വകവയ്ക്കാതെ ബി ജെ പി പ്രവർത്തകർ പതാക ഉയർത്തി, തുടർന്ന് ഓടിയെത്തിയ അഗസ്റ്റിൻ പതാക അടങ്ങിയ സ്തംഭത്തെ വലിച്ചെറിയുകയായിരുന്നു. കേസിൽ അഗസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications