പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പ്രതിപക്ഷത്തിന്‍റെ യാത്ര കേരളത്തിന്‍റെ വികസന നേട്ടങ്ങള്‍ തടഞ്ഞ് നിര്‍ത്തുമെന്ന പ്രഖ്യാപനത്തോടെ'

Google Oneindia Malayalam News

പത്തനംതിട്ട: വികസന മുന്നേറ്റ യാത്ര ഒരു സർക്കാരിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസവും അതിലപ്പുറവും നിറവേറ്റിയതിനെപ്പറ്റിയുള്ള ഈ വികസനപ്പട്ടിക ഉത്തരവാദിത്തത്തോടെ ജനങ്ങളോട് പറഞ്ഞുകൊണ്ട് മുന്നേറുകയാണെന്ന് തോമസ് ചാഴിക്കാടന്‍ എംപി. എന്നാല്‍ കേരളമാർജ്ജിച്ച ഓരോ നേട്ടങ്ങളെയും തടഞ്ഞു നിർത്തുമെന്നും മുടക്കുമെന്നും യാതൊരു മറയുമില്ലാതെ പ്രഖ്യാപിച്ച് മുന്നേറുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. തോമസ് ചാഴിക്കാടന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വികസന മുന്നേറ്റ യാത്രയെപ്പറ്റിത്തന്നെയാണ്; ഒരല്പം കാര്യം മറ്റു മുന്നണിക്കാരുടെ നടക്കുന്നതും നടക്കാൻ പോകുന്നതുമായ യാത്രകളെക്കുറിച്ചുമാണ്.. അഴുക്കു നിറഞ്ഞ് ദുർഗന്ധം വമിച്ചു നിന്ന കനാലുകൾക്ക് ജീവൻ തുടിക്കുന്നു. കയർ വ്യവസായത്തിന്റെ കേന്ദ്രമെന്ന ആഗോളപദവി തിരിച്ചെത്തുന്നു. അരനൂറ്റാണ്ടുകാലം തട്ടിത്തടഞ്ഞു നിന്ന സ്വപ്നമായ ബൈപ്പാസ് തുറന്നുകൊടുക്കുന്നു. വെള്ളക്കെട്ടുകൾക്ക് അക്കരെയിക്കരെ കടക്കാൻ പാടുപെട്ടിരുന്ന കാലത്തെ പഴയ ഓർമ്മയാക്കി കുട്ടനാട്ടിൽ മാത്രംതന്നെ 25 പാലങ്ങൾ വരുന്നു. വീടില്ലാത്ത 16452 കുടുംബങ്ങൾ ലൈഫ് മിഷനിൽ സ്വന്തമായി വീടുള്ളവരാകുന്നു... ആലപ്പുഴയിൽ സംഭവിച്ച ചില കാര്യങ്ങളാണിവ.

cpim

വികസന മുന്നേറ്റ യാത്ര ഒരു സർക്കാരിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസവും അതിലപ്പുറവും നിറവേറ്റിയതിനെപ്പറ്റിയുള്ള ഈ വികസനപ്പട്ടിക ഉത്തരവാദിത്തത്തോടെ ജനങ്ങളോട് പറഞ്ഞുകൊണ്ട് മുന്നേറുന്നു..
രണ്ടാമതു പറഞ്ഞ യാത്രയോ? മേൽപ്പറഞ്ഞവയടക്കം, കേരളമാർജ്ജിച്ച ഓരോ നേട്ടങ്ങളെയും തടഞ്ഞു നിർത്തുമെന്നും മുടക്കുമെന്നും യാതൊരു മറയുമില്ലാതെ പ്രഖ്യാപിച്ച് മുന്നേറുന്നു! സത്യമല്ലേ? നാലേ മുക്കാൽകൊല്ലം കൊണ്ട് കേരളത്തിൽ കൊണ്ടുവന്ന പദ്ധതികളിൽ
ഏതെങ്കിലുമൊന്നെങ്കിലും സംരക്ഷിക്കുമെന്നും
തുടരുമെന്നും ഇപ്പറഞ്ഞ രണ്ടാമത്തെ യാത്രയിൽ ആരെങ്കിലും പറഞ്ഞതായി ആരെങ്കിലും കേട്ടുവോ?

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

സത്യം വിവരിക്കുന്ന നാവുകൾക്കും അസത്യവും ജനവിരുദ്ധതയും വിളമ്പുന്ന നാവുകൾക്കും എന്നും രണ്ടു വഴിയാണ്! ആ രണ്ടു വഴികൾക്കും
ജനങ്ങൾ ഇടുന്ന വിലയും രണ്ടു തരമാണ്! ഇതാ, ഞങ്ങളുടെ വഴിയ്ക്ക് ജനങ്ങളിടുന്ന മാർക്കിന്റെ ജീവിക്കുന്ന തെളിവ് - മാവേലിക്കര നിന്നും ചെങ്ങന്നൂരിൽ നിന്നും. ഇനി, പത്തനംതിട്ട ജില്ലയ്ക്കു നൽകിയ വികസന നേട്ടങ്ങൾ പറയാൻ, അഭിമാനത്തോടെ മുന്നോട്ട്..

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

English summary
Thomas Chazhikkadan MP criticizes Opposition's aishwarya kerala yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X