നിയമസഭയിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളിയാണ് വീണ ജോർജ്; ഇത്തവണ ഭൂരിപക്ഷം വർദ്ധിക്കുമെന്ന് തോമസ് ഐസക്ക്
പത്തനംതിട്ട: മാറിയ സാഹചര്യത്തില്‍ എംഎല്‍എയുടെ ചുമതലകള്‍ കൃത്യമായി തിരിച്ചറിഞ്ഞ ജനപ്രതിനിധിയാണ് വീണാ ജോര്‍ജ്ജെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സജീവ നേതൃത്വം നല്‍കുന്ന എംഎല്‍എ വലിയ മാറ്റങ്ങളാണ് മണ്ഡലത്തില്‍ ഉണ്ടാക്കിയത്. ഭാവനയും കാഴ്ചപ്പാടും കരുതലും തെളിഞ്ഞ ഇടപെടലുകളാണ് ഇദ്ദേഹത്തിന്റേത്. റോഡുകള്‍, പാലങ്ങള്‍, ഫ്‌ലൈ ഓവര്‍, കോര്‍ട്ട് കോംപ്ലക്‌സ്, സ്റ്റേഡിയം ഇങ്ങനെ എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് തോമസ് ഐസക്കിന്റെ വാക്കുകള്‍.

2018ലെ പ്രളയകാലത്ത് ദുരിതമുഖത്തു നില്‍ക്കുന്ന വീണയുടെ ചിത്രമാണ് ആറന്മുളയിലേയ്ക്ക് എന്റെ മനസ്സില്‍ ആദ്യം വന്നത്. അടിമുടി ജനകീയയായ എംഎല്‍എ. മനുഷ്യരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലുമെല്ലാം പങ്കെടുക്കുന്ന ജനപ്രതിനിധി.
നിയമസഭയില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാളിയാണ് വീണ. കണക്കും വസ്തുതകളും നിയമവും പഠിച്ച് നടത്തുന്ന വീണയുടെ പ്രസംഗം സഭ സാകൂതം ശ്രദ്ധിക്കാറുണ്ട്. തുടക്കക്കാരിയുടെ പരിഭ്രമമോ പരിചയക്കുറവോ ഒന്നുമില്ല. കാര്യമായി ഗൃഹപാഠം ചെയ്യുന്നതിന്റെ ഗുണമാണത്. രാഷ്ട്രീയ നിലപാടുകള്‍ കണിശം. അവിടെ കൂടുതല്‍ വീറുറ്റ പ്രാസംഗികയാകും വീണ. സ്വരാജ്, ജെയിംസ് മാത്യു, പ്രദീപ്, മുല്ലക്കര തുടങ്ങിയ ഇടതുപക്ഷ എംഎല്‍എമാര്‍ക്കൊപ്പം കാതോര്‍ക്കുന്ന അവതരണങ്ങളായിരുന്നു വീണയുടേത്.
മാറിയ സാഹചര്യത്തില്‍ എംഎല്‍എയുടെ ചുമതലകള്‍ കൃത്യമായി തിരിച്ചറിഞ്ഞ ജനപ്രതിനിധിയാണ് വീണാ ജോര്‍ജ്ജ്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സജീവ നേതൃത്വം നല്‍കുന്ന എംഎല്‍എ വലിയ മാറ്റങ്ങളാണ് മണ്ഡലത്തില്‍ ഉണ്ടാക്കിയത്. ഭാവനയും കാഴ്ചപ്പാടും കരുതലും തെളിഞ്ഞ ഇടപെടലുകളാണ് ഇദ്ദേഹത്തിന്റേത്. റോഡുകള്‍, പാലങ്ങള്‍, ഫ്‌ലൈ ഓവര്‍, കോര്‍ട്ട് കോംപ്ലക്‌സ്, സ്റ്റേഡിയം ഇങ്ങനെ എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. കൃഷിയിറക്കുന്നതിനും ഇതേ ശ്രദ്ധയാണ്. നല്ല കൃഷിക്കാരിയുംകൂടിയാണ് ഈ ജനപ്രതിനിധി.
മെഴുവേലി പഞ്ചായത്തില്‍ നടപ്പിലാക്കിയ ഒരുമ എന്ന ഭവനപരിപാടി ഭാവനയുടെയും കരുതലിന്റെയും ഉദാഹരണമാണ്. പാതിയില്‍ നിലച്ചുപോയ പട്ടികവിഭാഗം വീടുകളുടെ പൂര്‍ത്തീകരണത്തിന് നടപ്പിലാക്കിയ പരിപാടിയാണ് ഒരുമ. പ്രാദേശിക വിഭവ സമാഹരണം, ജനകീയ പങ്കാളിത്തം, വിവിധ പദ്ധതി ഫണ്ടുകളുടെ ഏകോപനം, കൃത്യമായ മോണിറ്ററിംഗും മേല്‍നോട്ടവും. ഇങ്ങനെ ലക്ഷണമൊത്ത ഒരു പ്രാദേശികവികസന പരിപാടിയായി ഒരുമ മാറി. ഇതിന്റെ അനുഭവങ്ങള്‍കൂടി ക്രോഡീകരിച്ചാണ് ആലപ്പുഴ മണ്ഡലത്തില്‍ പി.കെ. കാളന്‍ പദ്ധതി രൂപപ്പെടുത്തിയത്.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
സ്വന്തം മണ്ഡലത്തിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് ഇടപെടുന്ന ഒരാളാണ് വീണാ ജോര്‍ജ്ജ്. ആറന്മുള പൈതൃക പദ്ധതിയും പള്ളിയോട പുനരുദ്ധാരണ പരിപാടിയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. പടയണി കലാകാരന്‍മാര്‍ക്കു സഹായമെത്തിക്കാനുള്ള കരുതലും ഇത്തരത്തില്‍ ഒന്നാണ്. കേരളത്തിനു കൈത്താങ്ങായി മാറിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടി ആറന്മുളയില്‍ നിന്നു വീണാ ജോര്‍ജ്ജ് വീണ്ടും ജനവിധി തേടുകയാണ്. ആറന്മുളയുടെ വികസന തുടര്‍ച്ചയ്ക്കും വീണ വന്നേ തീരൂ. ആറന്മുള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത എനിക്ക് ഒരു കാര്യം ഉറപ്പാണ്. വീണയുടെ ഭൂരിപക്ഷം വര്‍ദ്ധിക്കും.
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍












Click it and Unblock the Notifications