പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരി ഗുളികളുമായി തൃശൂർ സ്വദേശി അറസ്റ്റിൽ; പിടിച്ചെടുത്തത് നൈട്രോസെപാം മയക്കുമരുന്ന് ഗുളിക, എത്തിച്ചത് വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം!!

  • By Desk
Google Oneindia Malayalam News

പാലക്കാട്: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി ഒലവക്കോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 130 എണ്ണം നൈട്രോസെപാം മയക്കുമരുന്ന് ഗുളികകളുമായി തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കയ്പ്പമംഗലം വില്ലേജിൽ ചളിങ്ങാട് പഴുംപറമ്പ് വീട്ടിൽ തമ്പി മകൻ അർജുൻ (22) അറസ്റ്റിലായി. പാലക്കാട് എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാത്ഥികൾ ആവശ്യപ്പെട്ടതിൻ പ്രകാരം വിതരണം നടത്താനായാണ് തൃശ്ശൂരിൽ നിന്നും ഇത് കൊണ്ടുവന്നതെന്ന് പറയുന്നു.

<strong>ജനപങ്കാളിത്തത്തോടെയുള്ള വനം സംരക്ഷണം; സർക്കാർ ലക്ഷ്യങ്ങൾ വിവരിച്ച് മന്ത്രി അഡ്വ. കെ രാജു!!</strong>ജനപങ്കാളിത്തത്തോടെയുള്ള വനം സംരക്ഷണം; സർക്കാർ ലക്ഷ്യങ്ങൾ വിവരിച്ച് മന്ത്രി അഡ്വ. കെ രാജു!!

ഗുളികകൾ 35 എണ്ണത്തിൽ കൂടുതൽ കൈവശം വെച്ചാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എഞ്ചിനീയറിംഗ് വിദ്യാത്ഥികളെ എക്സൈസ് സംഘം തിരിച്ചറിയുകയും അവരെ വിശദമായി ചോദ്യം ചെയ്തതിൽ കഴിഞ്ഞ 2 വർഷമായി കഞ്ചാവിന് അടിമപ്പെട്ടവർ ആണെന്നും ഇപ്പോൾ ഇത്തരത്തിലുള്ള ഗുളികകളിലേക്ക് മാറിയിരിക്കുന്നതാണെന്നും ബോധ്യപ്പെട്ടു.

Palakkad

5 വിദ്യാത്ഥികളുടെയും രക്ഷിതാക്കളെ വിളിച്ചു വരുത്തി അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സക്കായി പ്രവേശിപ്പിക്കുന്നതിനായി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. 10 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 46 രൂപ മാത്രം വിലയുള്ളതാണെങ്കിലും ഒരു ഗുളിക 100 രൂപ നിരക്കിലാണ് ഇടപാടുകാർക്ക് ടിയാൻ വിൽപ്പന നടത്തുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട് .

ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ 9400069608 , 9400069609 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. റെയ്ഡിൽ സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ T രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ ജയചന്ദ്രൻ, വിപിൻദാസ്, സുമേഷ്, മനോജ് കുമാർ, സജീവ്, സജിത്, പ്രസാദ് സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു, രതീഷ്, പ്രസാദ് ഡ്രൈവർ ശെൽവകുമാർ എന്നിവർ പങ്കെടുത്തു.

English summary
Thrissur native arrested by police for drug case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X