ഡ്രോണിൽ കടുവ 'കുടങ്ങി'; വെടിവെയ്ക്കും, കുങ്കിയാന എത്തുക വയനാട്ടില്‍ നിന്ന്
പത്തനംതിട്ട: തണ്ണിത്തോട് കടുവയുടെ ആക്രമണമുണ്ടായ സ്ഥലം വനം വകുപ്പ് മന്ത്രി കെ രാജുവും എംഎൽഎമാരായ കെയു ജനീഷ് കുമാർ, രാജു ഏബ്രഹാം, തുടങ്ങിയവർ സന്ദർശിച്ചു. പ്ലാന്റേഷൻ കോർപ്പറേഷൻ തണ്ണിത്തോട് എസ്റ്റേറ്റിലെ മേടപ്പാറ- സി ഡിവിഷനിൽ റബ്ബർമരം സ്ലോട്ടർ ടാപ്പിംഗിനായി ടെന്ററെടുത്ത് സ്വയം ടാപ്പിംഗ് നടത്തി കൊണ്ടിരുന്ന ബിനീഷ് മാത്യുവിനെയയിരുന്നു കടുവ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്‍റെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്നും വകുപ്പ് മന്ത്രി അറിയിച്ചു.
പൊലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ പറത്തി നിരീക്ഷണം നടത്തിയപ്പോൾ കഴിഞ്ഞ ദിവസം കടുവയുടെ ചിത്രം ലഭിച്ചുരുന്നു. ആക്രമണം ഉണ്ടായ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നും ഡ്രോണ്‍ വഴിയുള്ള പരിശോധന തുടര്‍ന്നു. ആക്രമണം നടത്തിയ സ്ഥലത്തിന് തൊട്ടടുത്തു തന്നെ കടുവയുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് സംഘത്തിന് ബോധ്യമായി.

ഡ്രോണ്‍ നിരീക്ഷണം തുടരും
വനം വകുപ്പിന്റെ തേക്കടി, റാന്നി റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ കുടുക്കുന്നതിനായി 2 കൂടുകൾ ഇതിനോടകം സ്ഥാപിച്ചു. ഡ്രോണ്‍ നിരീക്ഷണം തുടർന്നും നടത്തും. ഫോറസ്റ്റ് വെറ്റിനറി ആഫീസർമാരുടെ നേതൃത്വത്തിൽ മയക്കുവെടി വയ്ക്കാനുള്ള സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

തീരുമാനം
പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ വയനാട്ടിൽ നിന്നും പരിശീലനം ലഭിച്ച കുങ്കി ആനയെ ഉടൻ എത്തിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. കടുവയെ വെടിവയ്ക്കാൻ വിദഗ്ദ്ധനായ വെറ്റിനറി ഡോക്ടർ അരുൺ സഖറിയയെ വയനാട്ടിൽ നിന്നും എത്തിക്കാൻ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെടിവെക്കും
മനുഷ്യനോടുള്ള അക്രമണം തുടരുകയും, പിടിക്കാൻ കഴിയാതെയും വന്നാൽ കടുവയെ മയക്ക് വെടിവയ്ക്കുന്നതിനുൾപ്പടെയുള്ള കാര്യത്തിൽ തീരുമാനമെടുക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ ചുമതലപ്പെടുത്തി. വനം വകുപ്പ് അതിർത്തിയിൽ സോളാർ ഫെൻസിംഗ് ഉടൻ സ്ഥാപിക്കും.

അടികാടുകൾ
പ്ലാന്റേഷൻ കോർപ്പറേഷൻ അതിന്റെ പരിപാലന ചുമതല ഏറ്റെടുത്ത് നടപ്പിലാക്കണം. കോർപ്പറേഷൻ തോട്ടത്തിലെ അടികാടുകൾ ഉടൻ തെളിക്കാൻ പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതർക്ക് നിർദ്ദേശം നൽകി.നടപ്പിലാക്കിയിട്ടുള്ള എല്ലാ സംവിധാനങ്ങളെ സംബന്ധിച്ചും ഉദ്യോഗസ്ഥർ തണ്ണിത്തോട് പഞ്ചായത്ത് ഹാളിൽ ചേര്‍ന്ന യോഗത്തിൽ വിശദീകരിച്ചു.

നിർദ്ദേശം നൽകി
ജനങ്ങൾ ജീവഭയത്തിലാണെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ ഉണ്ടാകണമെന്നുംഎം എൽ എ മാരായ രാജുഏബ്രഹാം, യു കെ ജെനീഷ് കുമാർ എന്നിവർ മന്ത്രിയോട് ആവശ്യം ഉന്നയിച്ചു.ജനങ്ങളുടെ സുരക്ഷക്ക് ആവിശ്യമായ എല്ലാ മുൻകരുതലുകളും അടിയന്തിരമായി നടപ്പിലാക്കണം എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications