പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയിൽ തിരുപ്പതി മോഡൽ ഓൺലൈൻ ദർശനത്തിന് നിര്‍ദ്ദേശം; എതിര്‍ത്ത് തന്ത്രിയുള്‍പ്പടേയുള്ളവര്‍

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍
ശബരിമലയിൽ തിരുപ്പതി മോഡൽ ഓൺലൈൻ ദർശനമാകാമെന്ന വിദഗ്ധ സമിതി നിര്‍ദേശത്തെ എതിര്‍ത്ത് ശബരിമല തന്ത്രി കണ്ഠര് രാജീവരരും ഹിന്ദു ഐക്യവേദിയും. ഓൺലൈൻ ദർശനം ശബരിമലയിലെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും യോജിച്ചതല്ലെന്ന് തന്ത്രി കണ്ഠര് രാജീവര് അഭിപ്രായപ്പെട്ടു.

കേരള കോണ്‍ഗ്രസിന് 9 സീറ്റുകള്‍ നല്‍കും, 7 സീറ്റുകളില്‍ വിജയം ഉറപ്പിക്കണം, ജോസിന് ഇടത് നിര്‍ദേശംകേരള കോണ്‍ഗ്രസിന് 9 സീറ്റുകള്‍ നല്‍കും, 7 സീറ്റുകളില്‍ വിജയം ഉറപ്പിക്കണം, ജോസിന് ഇടത് നിര്‍ദേശം

ശബരിമലയിൽ ആചാരങ്ങൾ ലംഘിക്കാനുള്ള ഒരു നീക്കവും അനുവദിക്കാനാവില്ലെന്ന് ഹിന്ദു ഐക്യവേദിയും അഭിപ്രായപ്പെട്ടു. ഓണ്‍ലൈൻ ദർശനമെന്നത് വരുംവര്‍ഷങ്ങളിൽ തീർത്ഥാടകരെ ശബരിമലയിൽ നിന്ന് അകറ്റിനിർത്താനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് അഭിപ്രായപ്പെട്ടു.

 sabarimala-

അതിനിടെ, ശബരിമലയുടെയും തീർതാടകരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കണം അടുത്ത മണ്ഡലക്കാല തയ്യാറെട്പ്പുകൾ നടത്തേണ്ടതെന്ന് ഹിന്ദുസംഘടനാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വെർച്വൽ യോഗത്തിലൂടെ നടന്ന ഹിന്ദുനേതൃയോഗമാണ് ഈ തീരുമാനമെടുത്തത്. പോലീസിന്റെയും വനംവകുപ്പിന്റെയും കണ്ണ് വെട്ടിച്ചു രണ്ടു പേർ ശബരിമല നടപ്പന്തൽ വരെ നിഷ്പ്രയാസം എത്തിയത് ഭക്തജനങ്ങളിൽ വളരെയേറെ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
കേരളം; ശബരിമല ദർശനം;പ്രതിസന്ധിയിലായി ആരോഗ്യവകുപ്പ്

മഹാമാരിയുടെ ഭീതിദമായ വ്യാപനം അനുദിനം ശക്തിപ്പെട്ടുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ തീർത്ഥയാത്രക്കും ദർശനത്തിനും സ്വാഭാവികമായും ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ അയ്യപ്പന്മാരുടെ സുരക്ഷയെ വളരെ ഏറെ പ്രതികൂല മായി ബാധിക്കുമെന്നതിൽ സംശയമില്ല. സമകാലീന സംഭവങ്ങൾ ശബരിമലയുടെയും അയ്യപ്പന്മാരുടെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാകയാൽ ദേവസ്വം ബോർഡും സർക്കാരും അടുത്ത തീർത്ഥടനം സംബന്ധിച്ചു കൈക്കൊണ്ടിട്ടുള്ള എല്ലാ തീരുമാനങ്ങളും പുനപരിശോധിക്കേണ്ടതാണ്.

അയ്യപ്പസംഘട നകൾ, ആചാര്യശ്രഷ്oർ,തന്ത്രിമുഖ്യർ തുടങ്ങി ശബരിമല യുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാതെ, ഏകപക്ഷീയമായി ദേവസ്വം ബോർഡും സർക്കാരും ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളുന്നതും ശബരിമലയുടെ താല്പര്യങ്ങൾക്ക് ഗുണകരമല്ല. മഹാമാരിയുടെ സമൂഹവ്യാപനം ശക്തവും നിയന്ത്രണാതീതവും ആയിക്കൊണ്ടിരിക്കുമ്പോൾ വീണ്ടുവിചാരമില്ലാതെയും പ്രോട്ടോക്കോൾ പാലിക്കാതെയും ആളുകളെ മല കയറ്റിവിടാൻ അധികൃതർ നടത്തുന്ന ശ്രമങ്ങൾ ആപൽക്കരമായ സ്ഥിതിവിശേഷമാവും ക്ഷണിച്ചുവരുത്തുക. അയ്യപ്പന്മാരുടെ ജീവനെ പന്താടുന്ന ഇത്തരം ശ്രമങ്ങളുടെ പ്രത്യാഘാതംങ്ങളെ ക്കുറിച്ചു ഗൗരവമേറിയ ചർച്ചകൾ അധികൃതർ ബന്ധപ്പെട്ട എല്ലാവരുമായും നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു

English summary
Tirupati Model Online Darshan at Sabarimala; tantri kandararu rajeevaru and others Opposing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X