പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവല്ല നഗരത്തിലെ ഗതാഗത പ്രശ്നം: ക്രമീകരണങ്ങൾ ഏർപ്പെടുത്തി, ഇനി വാഹനങ്ങൾ സഞ്ചരിക്കേണ്ട് ഈ വഴികളിലൂടെ...

  • By Desk
Google Oneindia Malayalam News

തിരുവല്ല: നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തിരുവല്ല സബ് കളക്ടർ വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ആർഡിഓഫീസിൽ കൂടിയ യോഗത്തിലാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. കെഎസ്ആർടിസിയിൽ നിന്നും കോഴഞ്ചേരി, പത്തനംതിട്ട, റാന്നി ഭാഗത്തേക്ക് പോകേണ്ട ബസുകൾ സ്റ്റാൻഡിൽ നിന്നും ഇടത്ത് തിരിഞ്ഞ് ദീപാ ജംഗ്ഷനിൽ നിന്നും വലത്തോട്ട് റെയിൽവേ സ്റ്റേഷൻ റോഡ് വൈഎംസിഎ വഴി പോകണം.

<strong>സൈമൺ ബ്രിട്ടോയുടെ മരണം; ഭാര്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ ഡോക്ടറും, കൃത്യസമയത്ത് എത്തിച്ചില്ല!!</strong>സൈമൺ ബ്രിട്ടോയുടെ മരണം; ഭാര്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ ഡോക്ടറും, കൃത്യസമയത്ത് എത്തിച്ചില്ല!!

ഗതാഗതം സുഗമമാക്കുന്നതിനായി റെയിൽവേ സ്റ്റേഷൻ റോഡ് ദീപാ ജംഗ്ഷൻ മുതൽ വൈഎംസിഎ ഭാഗം വരെ വൺവേ ആക്കും. കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശം മുതൽ ആലുക്കാസ് ജുവലറിക്ക് കിഴക്കുവശമുള്ള ഭാഗം വരെയുള്ള പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ ബി1ബി1 റോഡിലൂടെ വലതുഭാഗത്തേക്ക് തിരിഞ്ഞ് ഇടയ്ക്ക് സ്റ്റോപ്പുകളില്ലാതെ കോഴഞ്ചേരി ഭാഗത്തേക്ക് പോകണം.

Pathanamthitta

ദീപാ ജംഗ്ഷൻ മുതൽ ഗവൺമെന്റ് ആശുപത്രിയിലെ ജംഗ്ഷൻ വരെയുള്ള അനധികൃത വ്യാപാരം നാളെ മുതൽ നിരോധിക്കുമെന്നും യോഗം വ്യക്തമാക്കി. കോഴഞ്ചേരിയിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് വരുന്ന ചരക്കുവാഹനങ്ങൾ ജോയിസി ബേക്കറി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിച്ച് പുഷ്പഗിരി റോഡ് വഴി പോകണം. ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ജോയിസി ബേക്കറി ജംഗ്ഷനിൽ നിയോഗിച്ചിട്ടുണ്ട്. എസ്സിഎസ് ജംഗ്ഷനിൽ നിന്നും കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ബി1ബി1 റോഡിലേക്ക് റൈറ്റ് ടേൺ എടുക്കുന്നത് നിരോധിച്ചു.

അന്തർസംസ്ഥാന ബസുകൾ നിർത്തുന്നതിനായി മുനിസിപ്പൽ ബാസ്‌ക്കറ്റ് ബോൾ കോർട്ടിനോട് ചേർന്ന് ബസ് സ്റ്റോപ്പ് നിർമിക്കാമെന്ന് മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ യോഗത്തിൽ അറിയിച്ചു. ബി1ബി1 റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻഭാഗത്തായി അന്തർസംസ്ഥാന ബസുകളുടെ സ്റ്റോപ്പ് നിരോധിക്കും. തിരുവല്ല ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ കുരിശ്കവല വരെയുള്ള കച്ചേരിറോഡ് വൺവേ ആക്കിയും ഈ റോഡിലെ പാർക്കിംഗ് റോഡിന് വലതുവശം മാത്രമായും ക്രമപ്പെടുത്തി.

കെഎസ്ആർടിസിയെ ബാധിക്കുന്ന ഗതാഗത പരിഷ്‌കാരങ്ങൾ സംബന്ധിച്ച് കെഎസ്ആർടിസി അധികാരികൾക്ക് കത്ത് നൽകുന്നതിനും അതോടൊപ്പം ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിന് അധികമായി പോലീസ് സേനാംഗങ്ങളെ നിയോഗിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകുന്നതിനും യോഗം തീരുമാനമെടുത്തു.

English summary
Traffic issue in Thiruvalla town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X