പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കി; പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. തിരുവല്ല വഴി കടന്നുപോകേണ്ടിയിരുന്ന ട്രെയിന്‍ അവസാനനിമിഷം റദ്ദാക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കോഴഞ്ചേരി പുല്ലാട്, അടൂര്‍ ഏനാത്ത്, ആനപ്പാറ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. മുന്നറിപ്പുകള്‍ പരിഗണിക്കാന്‍ തയ്യാറാവാതിരുന്നു പ്രതിഷേധക്കാരെ പോലീസ് ലാത്തി വീശി ഓടിച്ചു. തിരുവല്ലയില്‍ നിന്നും ബിഹാറിലേക്ക് പോവാനായിരുന്നു ഇവര്‍ക്ക് ക്രമീകരണം ഒരുക്കിയിരുന്നത്.

ബീഹാറിലേക്ക് പോവുന്ന 1500 പേര്‍ക്ക് ഭക്ഷണമടക്കം ജില്ലാ ഭരണകൂടം തയ്യാറാക്കുകയും ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ നിന്നും തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും തയ്യാറായിരുന്നു. എന്നാല്‍ ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നാളെയെ പുറപ്പെടുവെന്ന് അവസാന നിമിഷം അറിയിക്കുകയായിരുന്നു. ഇതാണ് തൊഴിലാളുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇനി സര്‍ക്കാര്‍ വാഹനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ തങ്ങള്‍ കാല്‍നടയായി നാട്ടിലേക്ക് പോകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പലരും താമസിച്ച കെട്ടിടങ്ങള്‍ ഒഴിവാക്കിയായിരുന്നു നാട്ടിലേക്ക് പുറപ്പെടാന്‍ തിരിച്ചത്.

train

അതേസമയം, പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം രണ്ടു പേർ ഇന്ന് ജില്ലയിൽ രോഗവിമുക്തരാകുകയും ചെയ്തു. ജില്ലയിൽ ഇതു വരെ ആകെ 44 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 19 പേർ രോഗവിമുക്തരായി. ഒരാൾ മരണപ്പെട്ടു ‍.നിലവിൽ ജില്ലയിൽ 24 പേര്‍ രോഗികളായിട്ടുണ്ട്. ഇതിൽ 21 പേർ പത്തനംതിട്ട ജില്ലയിലും 3 പേർ മറ്റു ജില്ലകളിലും ചികിത്സയിലാണ്.

English summary
Train cancelled last minute:migrant workers protested in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X