പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാല അപകടങ്ങൾ ഒഴിവാക്കാം, ജാഗ്രത വേണം, നിർദ്ദേശങ്ങളുമായി ഗതാഗത വകുപ്പ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മഴക്കാലമായി, ഇനിയുള്ള നാളുകളിൽ വാഹന യാത്രികർ ഏറെ ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിർദേശം. വാഹനാപകടങ്ങൾ കൂടുതൽ സംഭവിക്കുന്നത് മഴക്കാലത്താണ്. അൽപമൊന്നു ശ്രദ്ധിച്ചാൽ പല അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും. മഴ എത്തുന്നതോടെ റോഡുകളിൽ രൂപപ്പെടുന്ന കുഴികൾ അപകടങ്ങൾ ഉണ്ടാക്കും. ഇത്തരം ഇടങ്ങളിൽ വെളളം കെട്ടി നിന്ന് അപകടത്തിന് സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ വാഹനം ഓടിക്കുക.

നരേന്ദ്ര മോദിക്കും ഇമ്രാൻ ഖാനും ഇടയിൽ മഞ്ഞുരുക്കം, നേതാക്കളുടെ മുഖം തെളിഞ്ഞു, കൈ കൊടുത്തു!നരേന്ദ്ര മോദിക്കും ഇമ്രാൻ ഖാനും ഇടയിൽ മഞ്ഞുരുക്കം, നേതാക്കളുടെ മുഖം തെളിഞ്ഞു, കൈ കൊടുത്തു!

മഴക്കാലത്ത പരാമാവധി പതുക്കെ വാഹനം ഓടിക്കുക. സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം ക്ഷണിച്ചു വരുത്തും. ബ്രേക്ക് ഉപയോഗം പരമാവധി ഒഴിവാക്കി ആക്‌സിലറേറ്ററിൽനിന്ന് കാലെടുത്ത് വേഗത നിയന്ത്രിക്കുന്നത് സുരക്ഷിതമായിരിക്കും. വാഹനം ഏതായാലും കനത്ത മഴയത്ത് ഹെഡ്‌ലൈറ്റുകൾ കത്തിക്കുന്നത് നല്ലതാണ്.

rain

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓൺ സംവിധാനം ഉള്ളതിനാൽ പുതിയ ഇരുചക്ര വാഹനങ്ങളിൽ എല്ലായ്‌പ്പോഴും ലൈറ്റ് തെളിഞ്ഞിരിക്കും. എന്നാൽ ഹൈബീം ഉപയോഗിച്ച് എതിരെ വരുന്ന ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. വാഹനത്തിൽ ഫോഗ് ലൈറ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതും അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

വാഹനങ്ങളുടെ ടയറിന്റെ നിലവാരം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുക. മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. വാഹനം പൂർണനിയന്ത്രണത്തിലാക്കാൻ മറ്റു വാഹനങ്ങളുമായി പരമാവധി ദൂരം അകലം പാലിക്കുക. ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ, ഹാൻഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുൻപ് പരിശോധിക്കണം.

കനത്ത മഴയുളള സമയങ്ങളിൽ യാത്ര പരമാവധി ഒഴിവാക്കുക. മഴക്കാലത്ത് പരമാവധി ബ്രൈറ്റ് കളർ റെയ്ൻ കോട്ടുകൾ ഉപയോഗിക്കുക. നനഞ്ഞ വാഹനം ഒരിക്കലും കവറിട്ട് മൂടരുത്. ഇത് തുരുമ്പിന് കാരണമാകും. ചെറിയ തുരുമ്പ് വേഗത്തിൽ വ്യാപിക്കാനും ഇടയാക്കും. ബസുകളുടെ ഷട്ടറുകൾ ലീക്ക് പ്രൂഫ് ആയിരിക്കണം. റോഡിലുള്ള മാർക്കിംഗുകളിലും സീബ്ര ക്രോസിംഗുകളിലും ബ്രേക്കിടുമ്പോൾ സൂക്ഷിക്കുക. വൈപ്പർ ബ്ലേഡുകൾ മഴക്കാലത്തിനു മുൻപ് മാറ്റി പ്രവർത്തനക്ഷമത ഉറപ്പു വരുത്തണം.

English summary
Transport Department suggestions to avoid accidents during rainy season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X