പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റാന്നിയില്‍ എലിപ്പനി ബാധിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു: മരണം സംഭവിച്ചത് മെഡിക്കല്‍ കോളേജില്‍ വെച്ച്

  • By Desk
Google Oneindia Malayalam News

റാന്നി: എലിപ്പനി ബാധിച്ച് 2 പേര്‍ മരിച്ചു. കുരുമ്പന്‍മൂഴി വെള്ളറ തങ്കച്ചന്റെ ഭാര്യ തങ്കമ്മ (53), ഇടമുറി വലിയപതാല്‍ നിരവത്ത് വിജയന്റെ ഭാര്യ ലീലാമ്മ (53) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ തങ്കമ്മയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഞായറാഴ്ച രാത്രി 10ന് മരിച്ചു. എലിപ്പനിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ഭര്‍ത്താവ് തങ്കച്ചന്‍ പറഞ്ഞു. ചാരുവേലി അരുവിക്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ 10ന് ഡബ്ല്യുഎംഇ സെമിത്തേരിയില്‍. മകന്‍: അനീഷ്. മരുമകള്‍: ജാന്‍സി.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നതിന് മുന്‍പ് സ്പീക്കര്‍ക്ക് മുന്നിലുള്ളത് 7 ഓപ്ഷനുകള്‍കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നതിന് മുന്‍പ് സ്പീക്കര്‍ക്ക് മുന്നിലുള്ളത് 7 ഓപ്ഷനുകള്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് ലീലാമ്മ മരിച്ചത്. റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഛര്‍ദി തുടര്‍ന്നതോടെ ഞായര്‍ വൈകിട്ടാണ് കോഴഞ്ചേരി ആശുപത്രിയിലെത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ എലിപ്പനി സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. തൊഴിലുറപ്പു പദ്ധതി തൊഴിലാളിയായിരുന്നു. സംസ്‌കാരം നാളെ 1ന് ഗ്രെയ്‌സ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ വലിയപതാല്‍ സെമിത്തേരിയില്‍. മകന്‍: എന്‍.വി. അരുണ്‍കുമാര്‍. മരുമകള്‍: ശാലിനി.

leptospirosis-1

ജില്ലയില്‍ 471 പേര്‍ ഇന്നലെ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 6 പേരെ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കി. 2 പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടിട്ടുണ്ട്. 76 പേര്‍ വയറിളക്ക രോഗത്തിന് ചികിത്സ തേടി. ഏനാദിമംഗലം സ്വദേശിക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയമുണ്ട്.

English summary
Two dies in Ranni infected with Leptospirosis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X