പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവല്ലയില്‍ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി; 2 മരണം, 18 പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

തിരുവല്ല: തിരുവല്ലയില്‍ കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ബസ് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച ശേഷം സമീപത്തെ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയും പുരുഷനും ബസിനടിയില്‍പെട്ട് ദാരുണമായി മരിച്ചു. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ 20 പേര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ പെരളശ്ശേരി സ്വദേശികളാണ് മരിച്ചവര്‍. എം സി റോഡില്‍ പെരുന്തുരുത്തിയില്‍ എമിറേറ്റ് ഒപ്റ്റിക്കല്‍ എന്ന കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്.

പത്തിലേറെ സീറ്റുകള്‍ കുറയും: തിരഞ്ഞെടുപ്പിന് മുമ്പ് സി പി എമ്മിന് സംഭവിക്കാന്‍ പോവുന്നത് വന്‍ നഷ്ടംപത്തിലേറെ സീറ്റുകള്‍ കുറയും: തിരഞ്ഞെടുപ്പിന് മുമ്പ് സി പി എമ്മിന് സംഭവിക്കാന്‍ പോവുന്നത് വന്‍ നഷ്ടം

പരിക്കേറ്റ 18 പേരെ തിരുവല്ല താലൂക്കാശുപത്രിയിലും 2 പേരെ പുഷ്പഗിരി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരുവല്ല താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ത്യം ഉണ്ടായതാണ് ബസ് നിയന്ത്രണം വിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പുക്കുന്നത്. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു.

ksrtc

ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. കോട്ടയം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ RPM 512 ബസാണ് അപകടത്തിൽപ്പെട്ടത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും 2 സ്‌കൂട്ടറുകളും തകര്‍ന്നിട്ടുണ്ട്.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

കോണ്‍ഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനവുമായി സോണിയ ഗാന്ധി, തിരഞ്ഞെടുപ്പ് തിയ്യതി...കോണ്‍ഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനവുമായി സോണിയ ഗാന്ധി, തിരഞ്ഞെടുപ്പ് തിയ്യതി...

English summary
Two killed in KSRTC bus accident in Thiruvalla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X