പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനധികൃതമായി ദത്തെടുക്കാൻ ശ്രമിച്ച രണ്ടുപേർ റിമാൻഡിൽ; നിയമവിധേയമല്ലാതെ കുട്ടികളെ ദത്തെടുക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെകെ ശൈലജ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കുഞ്ഞുങ്ങളെ നിയമവിരുദ്ധമായി ദത്തെടുക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. അനധികൃതമായി കുഞ്ഞിനെ ദത്തെടുക്കുന്നത് ബാലനീതി നിയമപ്രകാരം മൂന്നു വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

<strong>പൊതുപണിമുടക്ക്: ശാന്തമായി ഇടുക്കി... ബസുകള്‍ നിരത്തിലിറങ്ങിയില്ല, ചില കടകൾ തുറന്നു, സഞ്ചാരികൾക്ക് ബുദ്ധിമുട്ടില്ല!!!</strong>പൊതുപണിമുടക്ക്: ശാന്തമായി ഇടുക്കി... ബസുകള്‍ നിരത്തിലിറങ്ങിയില്ല, ചില കടകൾ തുറന്നു, സഞ്ചാരികൾക്ക് ബുദ്ധിമുട്ടില്ല!!!

നിയമവിധേയമല്ലാതെ കുട്ടികളെ ദത്ത് എടുത്തതായി അറിഞ്ഞാൽ ആ വിവരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. നിയമവിധേയമല്ലാതെ കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ച അടൂർ സ്വദേശി കൃഷ്ണൻ കുട്ടി, പന്തളം സ്വദേശി അമീർഖാൻ എന്നിവരെ പത്തനംതിട്ട ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.

Pathanamthitta

പരാതിയുമായി കുഞ്ഞിന്റെ അമ്മ തന്നെ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് നിയമവിരുദ്ധമായി ദത്തെടുക്കുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചത്. അടൂരിൽ ഭർത്താവ് ഉപേക്ഷിച്ച ഗർഭിണിയായ യുവതിയുടെ കുഞ്ഞിനെ പ്രസവശേഷം നിയമവിധേയമല്ലാതെ എറ്റെടുക്കുന്നതിനായി കൃഷ്ണൻകുട്ടിയും ഭാര്യയും അമീർഖാന്റെ ഒത്താശയാൽ സമീപിച്ചിരുന്നു.

ഗർഭിണിയായ യുവതിയെ ദമ്പതികൾ വാടകവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. പ്രസവ സംബന്ധമായ ചെലവുകൾ ഉൾപ്പെടെ വഹിച്ചു കൊള്ളാമെന്നും കുഞ്ഞിനെ നൽകാമെന്ന വ്യവസ്ഥയിൽ നിയമവിരുദ്ധമായി കരാറിൽ ഏർപ്പെട്ടു. പ്രസവ സംബന്ധമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പ്രസവശേഷം കുഞ്ഞിനെ ആവശ്യപ്പെട്ട കൃഷ്ണൻ കുട്ടിയുടെ ഭാര്യയുടെ പേരിൽ ആയിരുന്നു. ഇതിനെത്തുടർന്ന് പ്രസവശേഷം ദമ്പതികളുടെ പേരിൽതന്നെ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.

എന്നാൽ, പ്രസവശേഷം അമ്മ കുഞ്ഞിനെ വിട്ടുനൽകാൻ തയാറാകാതെ വന്നതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് യുവതിയും കുഞ്ഞും ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ എത്തുകയും പത്തനംതിട്ട ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചവർക്കെതിരെ ബാലനീതി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.

ഇതുപ്രകാരം അടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃഷ്ണൻ കുട്ടി, ദത്തെടുക്കാൻ ഒത്താശ ചെയ്ത അമീർഖാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു. യുവതിയെയും കുഞ്ഞിനെയും ഗവ. മഹിളാ മന്ദിരത്തിൽ സംരക്ഷിച്ചു വരുകയാണ്.

English summary
Two men arrested for trying to adopt children illegaly in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X