കോണ്‍ഗ്രസിനെ വിടാതെ പിസി ചാക്കോ: രണ്ട് പ്രമുഖ നേതാക്കള്‍ എന്‍സിപിയില്‍ ചേര്‍ന്നു
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും അടര്‍ത്തിയെടുക്കാനുള്ള നീക്കത്തിലാണ് എന്‍സിപി. സംസ്ഥാന അധ്യക്ഷനായി എത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവ് പിസി ചാക്കായുടെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍. സിപിഎമ്മിന്‍റെ ശക്തമായ പിന്തുണയും ഈ നീക്കത്തില്‍ എന്‍സിപിക്കുണ്ട്.
ലതിക സുഭാഷ് ഉള്‍പ്പടേയുള്ള നിരവധി നേതാക്കളെ ഇത്തരത്തില്‍ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ എന്‍സിപിക്ക് സാധിച്ച് കഴിഞ്ഞു. ഇപ്പോഴിതാ പ്രമുഖരായ രണ്ട് നേതാക്കളെ കൂടി കോണ്‍ഗ്രസില്‍ നിന്നും തങ്ങളുടെ പാര്‍ട്ടിയില്‍ എത്തിച്ചിരിക്കുകയാണ് എന്‍സിപി.
കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

അടൂർ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എം അലാവുദ്ധീനാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്നിരിക്കുന്നത്. ത്തനംതിട്ട ഡിസിസി അംഗവും ഒബിസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വ്യക്തി കൂടിയാണ് എം അലാവൂദ്ദീന്‍.

നേരത്തെ അടൂർ നഗരസഭയില്‍ കോണ്‍ഗ്രസ് കൗൺസിലറായിരുന്ന തനിക്ക് ജാതീയ വേർതിരിവിന്റെ പേരിലാണ് കഴിഞ്ഞ തവണ പാര്‍ട്ടി നേതൃത്വം സീറ്റ് നിഷേധിച്ചതെന്ന് അലാവുദ്ദീൻ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച്‌ജയിച്ചതെന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ വന്നതോടെ കോൺഗ്രസ് മൃദുഹിന്ദുത്വത്തിൽനിന്ന് തീവ്രഹിന്ദുത്വത്തിലേക്ക് ചുവടുമാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് സംഘപരിവാറിന്‍റെ ഏജന്‍റായി മാറിയിരിക്കുകയാണ്. സംഘപരിവാറിന്‍റെ ഈ ഫാസിസ്റ്റ് വര്‍ഗീയ ചിന്താഗതികള്‍ക്കെതിരെ പോരാടാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഇടത് ഭരണത്തില്‍ സംസ്ഥാനത്തെ ന്യൂനപക്ഷം പൂര്‍ണ്ണ സുരക്ഷിതരാണ്. വരും ദിവസങ്ങളില്‍ പത്തനംതിട്ടയിലെ നിരവധി നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് എത്തും. പാര്‍ട്ടിയില്‍ അസംതൃപ്തി ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, ജില്ലാ പ്രസിഡന്റ് ശശിധരൻ നായർ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലെ പ്രമുഖ നേതാവ് എസ് ഡി സുരേഷ് ബാബുവും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. വൈകാതെ ഇദ്ദേഹവും എന്‍സിപിയില്‍ ചേരും. ഇടതുമുന്നണിയുമായി സഹകരിക്കാന്‍ കൂടുതല്‍ സഹപ്രവര്‍ത്തകര്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നിരവധി തവണ ചെമ്പ് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു എസ് ഡി സുരേഷ് ബാബു.
Recommended Video

ഡിസിസി അംഗം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്‍റ്, കോട്ടയം ജില്ലാ ബാങ്ക് ഡയറക്ടര്‍, കോട്ടയം കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്‍റ്, 23 വര്‍ഷം ബ്രഹ്മമംഗലം ഗ്രാമസ്വരാജ് ബാങ്ക് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 22 വര്‍ഷത്തോളം ജില്ലാ വോളിബോള്‍ അസോസിയേഷന്‍ എക്സിക്യൂട്ടിവ വൈസ് പ്രസിഡന്‍റായും പ്രവര്‍ത്തിക്കുന്നു
ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍












Click it and Unblock the Notifications