പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; യെല്ലോ അലര്‍ട്ട് 23 വരെ തുടരും, രണ്ട് ക്യാമ്പുകളിൽ 67 പേരടങ്ങുന്ന 18 കുടുംബങ്ങൾ!

  • By Desk
Google Oneindia Malayalam News

തിരുവല്ല: ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിരുവല്ല താലൂക്കിലെ തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിലും, മല്ലപ്പള്ളി താലൂക്കിലെ വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് എല്‍.പി സ്‌കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു ക്യാമ്പുകളിലായി 67 പേര്‍ അടങ്ങുന്ന 18 കുടുംബങ്ങളെയാണ് സുരക്ഷിതമായി പാര്‍പ്പിച്ചിട്ടുള്ളത്.

<strong>ബിനോയ് കോടിയേരി ജയിക്കും? എഫ്‌ഐആര്‍ റദ്ദാക്കാന്‍ മുംബൈ ഹൈക്കോടതിയില്‍, സാധ്യതകള്‍ ഇങ്ങനെ</strong>ബിനോയ് കോടിയേരി ജയിക്കും? എഫ്‌ഐആര്‍ റദ്ദാക്കാന്‍ മുംബൈ ഹൈക്കോടതിയില്‍, സാധ്യതകള്‍ ഇങ്ങനെ

തിരുവല്ല കുറ്റപ്പുഴ വില്ലേജിലെ തിരുമൂലപുരം ഞവനാക്കുഴി കോളനിയിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളനി നിവാസികളെ തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ക്യാമ്പിലേക്കു മാറ്റി. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസ് സ്‌കൂളിന് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതി ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിലയിരുത്തി. തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.

Relief camp

തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ബിജു ലങ്കാഗിരി, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. തീവ്രത നേരിയ തോതില്‍ കുറഞ്ഞെങ്കിലും ജിലയില്‍ മഴ തുടരുന്നു. മഞ്ഞ അലര്‍ട്ട് 23 വരെ തുടരും. മഴയില്‍ അടൂര്‍ താലൂക്കിലെ കടമ്പനാട് വില്ലേജില്‍ മൂന്നു വീടുകള്‍ക്കും പള്ളിക്കല്‍ വില്ലേജിലെ ഒരു വീടിനും കോഴഞ്ചേരി താലൂക്കില്‍ മതില്‍ തകര്‍ന്ന് രണ്ടു വീടിനും റാന്നി പെരുനാട് വില്ലേജില്‍ ഒരു വീടിനും ഭാഗിക നാശനഷ്ടം ഉണ്ടായി.

പമ്പ നദിയിലും കക്കാട്ട് ആറ്റിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരയിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തോടുകളും പുഴയും മുറിച്ചു കടക്കുന്നത് ഒഴിവാക്കണം. കുട്ടികളെ വെള്ളക്കെട്ടില്‍ ഇറങ്ങാന്‍ അനുവദിക്കരുത്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ കണ്‍ട്രോള്‍ റൂമിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകളിലും അധികമായി ഉദ്യോഗസ്ഥരെ കളക്ടര്‍ നിയോഗിച്ചു.

എല്ലാ തഹസില്‍ദാര്‍മാര്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടറേറ്റിലും ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ഫോണ്‍: കളക്ട്രേറ്റ്- 0468 2322515/ 0468 2222515/ 8078808915, താലൂക്ക്ഓഫീസ്- തിരുവല്ല 0469 2601303, കോഴഞ്ചേരി- 04682222221, മല്ലപ്പളളി- 0469 2682293, അടൂര്‍- 04734 224826, റാന്നി- 04735 227442, കോന്നി- 0468 2240087.

English summary
Two relief camps started in pthanamthitta district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X