പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് തേടിയിട്ടില്ല' എന്നെ മാത്രം ആക്രമിക്കുന്നതെന്തിന്? പരാതിയുമായി വിബിത ബാബു

Google Oneindia Malayalam News

പത്തനംതിട്ട: തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയ വെറുതെവിടുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിബിത ബാബു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് വിബിത ബാബുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിന് പിന്നാലെയാണ് ചിത്രങ്ങളുപയോഗിച്ച് അപകീർത്തികരമായ പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്.

Recommended Video

cmsvideo
നെഞ്ചുതകർന്ന് ലൈവിൽ വൈറൽ സ്ഥാനാർത്ഥി..എന്നെ വെറുതെ വിടൂ | Oneindia Malayalam

ജനക്ഷേമത്തിന്റെ അടിത്തറയില്‍ വിടര്‍ന്ന വിജയം; തുടരാനുറച്ച് എല്‍ഡിഎഫ്.. ഭരണവിരുദ്ധ വികാരം മറികടന്ന വഴികള്‍ജനക്ഷേമത്തിന്റെ അടിത്തറയില്‍ വിടര്‍ന്ന വിജയം; തുടരാനുറച്ച് എല്‍ഡിഎഫ്.. ഭരണവിരുദ്ധ വികാരം മറികടന്ന വഴികള്‍

 വെളിപ്പെടുത്തൽ പുറത്ത്

വെളിപ്പെടുത്തൽ പുറത്ത്


യുഡിഎഫ് സ്ഥാനാർത്ഥിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടുവെങ്കിലും തനിക്ക് നേരെയുള്ള അപവാദ പ്രചാരണങ്ങൾ അവസാനിച്ചിട്ടില്ലെന്നാണ് വിബിതയുടെ വെളിപ്പെടുത്തൽ. ഫേസ്ബുക്ക് ലൈവിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് വിബിത വെളിപ്പെടുത്തിയിട്ടുള്ളത്. തനിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും വ്യക്തിഹത്യക്ക് ഇരയാകുന്നുണ്ടെന്നുമാണ് വിബിതയുടെ വെളിപ്പെടുത്തൽ. പത്തനംതിട്ട ജില്ലയിലെ മുല്ലപ്പള്ളി പഞ്ചായത്ത് ഡിവിഷനിൽ നിന്നാണ് വിബിത മത്സരിച്ചത്.

വ്യക്തിഹത്യയെന്തിന്?

വ്യക്തിഹത്യയെന്തിന്?

തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയം സമ്മതിച്ച വ്യക്തിയാണ് ഞാൻ. എന്നിട്ടും വ്യക്തിഹത്യ നടത്തുന്ന മെസേജുകളും പോസ്റ്റുകളുമാണ് തനിക്ക് ലഭിക്കുന്നതെന്നായിരുന്നു വിബിത ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാനുള്ള അവസരം മികച്ച രീതിയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. എന്തിനാണ് തനിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിക്കുന്നതെന്ന് ചോദിക്കുന്ന വിബിത ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.

 ഫാഷൻ ഷോയല്ല

ഫാഷൻ ഷോയല്ല

തദ്ദേശ തിരഞ്ഞെടുപ്പിനെ ഒരു ഫാഷൻ ഷോ പോലെയല്ല താൻ നേരിട്ടതെന്നും മത്സരിച്ച ഡിവിഷനിലെ എല്ലാ വീടുകളിലും കയറിയിറങ്ങിയെന്നും വിബിത പറയുന്നു. സുന്ദരിയാണെന്ന് പറഞ്ഞ് ആരോടും വോട്ട് തേടിയിട്ടില്ലെന്നും സുന്ദരിയാണെന്ന് കുരുതുന്നില്ലെന്നും അവർ പറയുന്നു. തിരഞ്ഞെടുപ്പിൽ എത്രയോ പ്രമുഖർ പരാജയപ്പെട്ടു. എന്നിട്ടും എന്തുകൊണ്ടാണ് തനിക്കെതിരെ മാത്രം സൈബർ അക്രമങ്ങൾ ഉണ്ടാകുന്നതെന്നും അവർ ചോദിക്കുന്നു.

സ്ത്രീകൾ പാടില്ലെന്നാണോ?

സ്ത്രീകൾ പാടില്ലെന്നാണോ?

ഒരു സ്ത്രീ പോലും രാഷ്ട്രീയത്തിലേക്ക് വരരുതെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എന്റെ മുഖവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് ബീച്ചിലൂടെ നടക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ കാണിക്കുകയാണെന്നും തന്നോട് വൈരാഗ്യം കാണിക്കുകയാണെന്നും അവർ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.

അവർക്ക് വിലയില്ലേ?

അവർക്ക് വിലയില്ലേ?

മുല്ലപ്പള്ളി ഡിവിഷനിൽ മത്സരിച്ച വിബിതയ്ക്ക് 16,257 വോട്ടുകളാണ് ലഭിച്ചത്. 1477 വോട്ടുകൾക്ക് താൻ പരാജയപ്പെട്ടെന്നും വിബിത പറയുന്നു. 16,257 വോട്ടുകൾക്ക് വിജയില്ലേയെന്നും അവർ ചോദിക്കുന്നു. താൻ എല്ലാവർക്കും വേണ്ടി നിലനിൽക്കുന്ന വ്യക്തിയാണ്. ആരെല്ലാം എന്തെല്ലാം ആവശ്യങ്ങൾക്കായി സമീപിച്ചാലും തന്റെ കഴിവിനനുസരിച്ച് അവരെ സഹായിക്കും. തനിക്കൊരു കുടുംബവും ഭർത്താവും കുട്ടിയും മാതാപിതാക്കളുമുണ്ടെന്നും ജീവിക്കാൻ അനുവദിക്കണമെന്നും അവർ വീഡിയോയിൽ ആവശ്യപ്പെടുന്നു.

English summary
UDF candidate in Local body poll alleges cyber attack against her after poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X