പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ത്യ-ചൈന തർക്കം; പെട്ടത് പത്തനംതിട്ടയിലെ 'ചൈന മുക്ക്',പേരുമാറ്റത്തിന് പോര് മുറുകുന്നു

  • By Aami Madhu
Google Oneindia Malayalam News

പത്തനംതിട്ട; അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം പുകയുന്നതിനിടെ പത്തനംതിട്ട ജില്ലയിലെ കോന്നിക്കടുത്തുള്ള 'ചൈനാമുക്ക്' ആണ് പെട്ടിരിക്കുന്നത്. സ്ഥലത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രംഗത്തെത്തിയതോടെ 'ചൈനാമുക്കിന്റെ' കഷ്ടകാലവും തുടങ്ങിയത്. യുഡിഎഫിനാണ് പഞ്ചായത്ത് ഭരണം. സംഭവം ഇങ്ങനെ

ചൈനയ്ക്കെതിരെ അമർഷം പൂണ്ട് ചൈനയുടെ പതാക കത്തിച്ചതിന് ശേഷമായിരുന്നു വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിള ഇത് സംബന്ധിച്ച് പ്രസിഡന്റിന് കത്ത് നൽകിയത്. എന്നാൽ, വൈസ് പ്രസിഡൻറ് മുന്നോട്ടുവെച്ച പ്രമേയം കോന്നി പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് പ്രസിഡന്റ് എം രജനി അറിയിച്ചു.

1593357387

അടിയന്തര പ്രാധാന്യമുള്ള പ്രമേയങ്ങളിൽ അടിയന്തര യോഗവും അല്ലാത്ത വിഷയങ്ങളിൽ ഏഴു ദിവസത്തിനുള്ളിൽ യോഗം ചേരണം എന്നാണ് ചട്ടം. കത്ത് നൽകി ഏഴ് ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ കത്ത് സംബന്ധിച്ച് യോഗം ചേരാൻ പഞ്ചായത്ത് സമിതി തയ്യാറിയിട്ടില്ല. യുഡിഎഫിനോടോ ഭരണസമിതിയോടോ ആലോചിക്കാതെയാണ് യുഡിഎഫ് പ്രതിനിധി പേര് മാറ്റം ആവശ്യപ്പെട്ടതെന്ന് പ്രസിഡന്റ് പറഞ്ഞു. അതേസമയം പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തില്ലെന്നും യുഡിഎഫ് അംഗങ്ങൾ വ്യക്തമാക്കി.

ജവഹർ ലാൽ നെഹ്റുവാണ് കമ്മ്യൂണിസ്റ്റ് കോട്ടയായ സ്ഥലത്തിന് ചൈനാമുക്ക് എന്ന പേര് നൽകിയത്. അന്ന് ദേശീയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു നെഹ്റു പത്തനംതിട്ടയിൽ എത്തിയത്. തേസമയം അന്ന് കോന്നിയിലെ പ്രമുഖർ ചൈനാമുക്കിൽ ഒത്തുചേർന്നപ്പോൾ കോന്നിയൂർ ദാമോദരനാണ് ചൈനാമുക്ക് എന്ന പേര് നൽകിയതെന്ന് ചില സാംസ്കാരിക പ്രവർത്തകരും അവകാശപ്പെടുന്നുണ്ട്.

ഇതിനിടെ പേര് മാറ്റ ചർച്ച സജീവമായതോടെ മറ്റൊരു പേരുമായി ഒരു വിഭാഗം രംഗത്തെത്തി. ശ്രീനാരായണ ഗുരു നേരിട്ട് രജിസ് റ്റർ ചെയ്തതാണ് കോന്നി 82ാം നമ്പർ എസ്എൻഡിപി ശാഖയെന്നും ഈ സ്ഥലത്തി െൻറ പേര് മാറ്റുകയാണെങ്കിൽ ഇത് ഗുരുദേവ ജങ് ഷനെന്ന് മാറ്റണമെന്നുമാണ് ചില സാഹിത്യ പ്രവർത്തകരുടെ ആവശ്യം. ഈ ആവശ്യം ഉയർത്തി പ്രവർത്തകർ പഞ്ചായത്ത് പ്രസിഡൻറിന് കത്ത് നൽകി.

രണ്ടുകോടിയിലധികം ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണില്‍... പുഴുവരിച്ച് നശിക്കുന്നു, അന്വേഷണം!!രണ്ടുകോടിയിലധികം ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണില്‍... പുഴുവരിച്ച് നശിക്കുന്നു, അന്വേഷണം!!

 ഇ- മൊബിലിറ്റി പദ്ധതിയിൽ വൻ അഴിമതി; സർക്കാരിനെതിരെ വീണ്ടും രമേശ് ചെന്നിത്തല ഇ- മൊബിലിറ്റി പദ്ധതിയിൽ വൻ അഴിമതി; സർക്കാരിനെതിരെ വീണ്ടും രമേശ് ചെന്നിത്തല

English summary
UDF member in konni asks to change the name of 'Chinamukk'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X