• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിലനിൽപ്പിനുവേണ്ടി പിണറായി വർഗീയത കളിക്കുന്നെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ട്രേറ്റ് ഉപരോധിച്ചു!

  • By Desk

പത്തനംതിട്ട: പരാജയപ്പെടുന്ന ഭരണാധികാരിയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള അവസാന പിടിവള്ളിയായാണ് വര്‍ഗീയതയെ മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞു. പ്രളയാനന്തര ഭരണ സ്തംഭനാവസ്ഥ, വിശ്വാസികളോടുള്ള വഞ്ചന, ക്രമസമാധാന തകര്‍ച്ച എന്നിവക്കെതിരെ യുഡിഎഫ് നടത്തിയ കളക്ടേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായ്പ തട്ടിപ്പ് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനോട് പാർട്ടി വിശദീകരണം തേടാൻ തീരുമാനിച്ചു

ഭരണ വൈകല്യങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന കുല്‍ശ്രിത ശ്രമങ്ങള്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ പിണറായിക്ക് കനത്ത തിരിച്ചടിയാകുമെന്ന് ദേവരാജന്‍ പറഞ്ഞു. ഈ വി എം മെഷീനുകളോടുള്ള അവിശ്വാസം കൊണ്ടല്ല മറിച്ച് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സംശയങ്ങള്‍ക്ക് അതീതമാകണമെന്നതിനാലാണ് മുന്‍പും പ്രതിപക്ഷ പാര്‍ട്ടികള്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടതെന്ന് ഉപവാസം ഉത്ഘാടനം ചെയ്തു കൊണ്ട് ജീ ദേവരാജന്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തിന് വേട്ടെണ്ണാന്‍ മെഷീനില്‍ എളുപ്പമാണ് എന്ന കമ്മീഷന്റെ മറുപടി ഒട്ടും അംഗീകരിക്കാവുന്നതല്ല.

മഹാപ്രളയമുണ്ടായപ്പോള്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് അവഗ്യ വസ്തുക്കള്‍ക്ക് ഒരു രൂപ പോലും ചില വഴിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്ക് അടിയന്തിരമായി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാരിനായിട്ടില്ല. വി എസ്സിന്റെ ഭാര്യാ സഹോദരിക്ക് പോലും ഈ തുക ലഭ്യമാകാതിരുന്ന സംഭവവും ജി ദേവരാജന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവ് പൂര്‍ണ്ണമായും മുഖ്യമന്ത്രി വായിച്ച് നോക്കിയിരുന്നെങ്കില്‍ ഇത്തരത്തില്‍ അവിടെ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കില്ലായിരുന്നുവെന്നും ജീ ദേവരാജന്‍ പറഞ്ഞു.

യോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ് അധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ്, യുഡിഎഫ് കണ്‍വീനര്‍ പന്തളം സുധാകരന്‍, മുന്‍ എം എല്‍ എ മാരായ അഡ്വ കെ ശിവദാസന്‍ നായര്‍, ജോസഫ് എം പുതുശ്ശേരി, മാലേത്ത് സരളാദേവി നേതാക്കന്‍മാരായ പി മോഹന്‍രാജ്, അഡ്വ പഴകുളം മധു, ജോര്‍ജ് വര്‍ഗീസ്, റ്റി എം ഹമീദ്,സനോജ് മേമന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവി, മണ്ണടി വിഷ്ണു, ശ്രീകോമളന്‍, എ ഷംസുദീന്‍, കെ ജയവര്‍ മമ, പി ജി പ്രസന്നകുമാര്‍, പ്രൊഫ സതീഷ് കൊച്ചു പറമ്പില്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അഡ്വ എ സുരേഷ് കുമാര്‍, സാമുവേല്‍കിഴക്കുപുറം, അനില്‍ തോമസ്, തോപ്പില്‍ ഗോപകുമാര്‍, കാട്ടൂര്‍ അബ്ദുല്‍ സലാം, വി ആര്‍ സോജി, റിങ്കു ചെറിയാന്‍, വൈയാകൂബ്, ജോണ്‍സന്‍ വിളവിനാല്‍, ജി രഘുനാഥ്, എന്‍ എം രാജു, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായ ഗീതാ സുരേഷ്, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, കുഞ്ഞുഞ്ഞമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

English summary
UDF protest affects working of collectorate in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more