യുഡിഎഫ് ചരിത്ര വിജയം നേടും; നവിധിയെ അട്ടിമറിക്കുവാന്‍ ഹീനമായ ശ്രമങ്ങൾ നടന്നു, വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നട്ടത്തിയെന്ന് യുഡിഎഫ് നേതൃയോഗം!!
പത്തനംതിട്ട: പത്തനംതിട്ടയില്‍ യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് ഡിസിസിയില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗം വിലയിരുത്തി. ജനവിധിയെ അട്ടിമറിക്കുവാന്‍ ഹീനമായ ശ്രമങ്ങളാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറികളാണ് നടത്തിയത്.
അര്‍ഹരായ പതിനായിരക്കണക്കിന് വോട്ടറന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് അവസാന നിമിഷം വെട്ടിമാറ്റി. വ്യാപകമായ കള്ളവോട്ടുകള്‍ക്ക് ശ്രമം നടന്നു. ഇതിനെയെല്ലാം അതിജീവിക്കുന്ന ജനങ്ങളുടെ പിന്തുണയാണ് യുഡിഎഫ് നെ വിജയത്തിലേക്ക് നയിക്കുന്നത് യോഗം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ഡിസിസി ഭാരവാഹികള്‍ ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, ആന്റോ ആന്റണി എം.പി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ് നേതാക്കളായ പഴകുളം മധു, കെഇ അബ്ദുള്‍ റഹ്മാന്‍, ജോസഫ് എം പുതുശ്ശേരി, ഡികെ ജോണ്‍, മാലേത്ത് സരളാദേവി, സതീഷ് കൊച്ചുപറമ്പില്‍, എന്‍എം രാജു, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, റ്റിഎം ഹമീദ്, സനോജ് മേമന, മണ്ണടി വിഷ്ണു, ശ്രീകോമളന്‍, എ ഷംസുദ്ദീന്‍, ടികെ സാജു, തോപ്പില്‍ ഗോപകുമാര്‍, കെ ജയവര്‍മ്മ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications