പഴയ എതിരാളി ബിജെപിയിൽ, പത്ത് വർഷത്തിന് ശേഷം കോൺഗ്രസിലേക്ക് തിരിച്ചെത്തി ഉല്ലാസ് പന്തളം
പന്തളം: കോണ്‍ഗ്രസിലേക്ക് തിരികെയെത്തി കോമഡി താരം ഉല്ലാസ് പന്തളം. പന്തളം സുധാകരന്റെ സഹോദരനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ ആണ് കോണ്‍ഗ്രസിലേക്കുളള ഉല്ലാസ് പന്തളത്തിന്റെ മടങ്ങി വരവ്. നേരത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായിരുന്നു ഉല്ലാസ് പന്തളം..
പന്തളം പ്രതാപന് എതിരെ പന്തളത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്ത് വര്‍ഷം മുന്‍പ് ഉല്ലാസ് പന്തളം മത്സരിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും ഉല്ലാസ് പുറത്താക്കപ്പെട്ടു. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. ഇപ്പോള്‍ പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേരുകയും അടൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഉല്ലാസ് പന്തളം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംജി കണ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വെച്ചാണ് ഉല്ലാസ് പന്തളം പാര്‍ട്ടിയിലേക്ക് തിരികെ എത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉല്ലാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. 46ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുളള ഉല്ലാസ് പന്തളം ടിവി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. അടുത്തിടെ സിനിമാ താരം രമേഷ് പിഷാരടിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മറ്റൊരു സിനിമാ താരമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇത്തവണ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ നിന്നുളള യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയാണ്.
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അടുത്തിടെ പന്തളം പ്രതാപന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്റെ അനുജനാണ്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടും കെപിസിസി സെക്രട്ടറിയും ആയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് എത്തും എന്നാണ് പന്തളം പ്രതാപന്‍ അവകാശപ്പെടുന്നത്.
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications