പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉറങ്ങി കിടന്ന വീട്ടമ്മ വീട്ടിലെ കിണറ്റില്‍, കൊണ്ട് തള്ളിയത് അജ്ഞാത സംഘം, അന്വേഷണം!!

Google Oneindia Malayalam News

പത്തനംതിട്ട: ഉറങ്ങി കിടന്ന വീട്ടമ്മയെ അജ്ഞാതര്‍ കിണറ്റില്‍ കൊണ്ട് തള്ളി. പത്തനംതിട്ട ജില്ലയില്‍ ഇലന്തൂര്‍ മില്‍മാപടിയില്‍ വിജയമ്മയ്ക്കാണ് ഇത്തരമൊരു ദാരുണ അനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് വീട്ടമ്മയെ വീടിന് സമീപത്തുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മുഖംമൂടി ധരിച്ചവര്‍ വീട്ടില്‍ ബലമായി കടന്ന് കയറിയെന്ന് ഇവര്‍ പറയുന്നു.

1

അതിക്രമിച്ച് കയറിയ സംഘം തന്റെ വായില്‍ തുണി തിരുകി സമീപവാസിയുടെ പുരയിടത്തിലെ പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. ഇവരുടെ ഭര്‍ത്താവ് ഭാസ്‌കരന്‍ നാല് വര്‍ഷം മുമ്പ് മരിച്ച് പോയതാണ്. അതിന് ശേഷം വിജയമ്മ തനിച്ചാണ് താമസിക്കുന്നത്. സമീപപ്രദേശത്തെ വീടുകളിലും പാല്‍ എത്തിക്കുന്നത് ഇവരാണ്. ഇവിടങ്ങളില്‍ പാല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇളയ മകള്‍ സന്ധ്യയെ അവര്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നാണ് ദാരുണ സംഭവം പുറത്തറിയുന്നത്.

മകള്‍ വാതില്‍ തുറന്ന് കിടക്കുന്ന വീട്ടില്‍ നോക്കിയിട്ട് അമ്മയെ കണ്ടില്ല. തുടര്‍ന്നാണ് സമീപവാസികളെ എല്ലാം വിവരമറിയിച്ച് അന്വേഷണം തുടങ്ങിയത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വിജയമ്മയെ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ അനക്കമറ്റ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ വിജയമ്മയെ പുറത്തെടുക്കാനായി ഫയര്‍ ഫോഴ്‌സിനെ വിളിക്കാന്‍ ഒരുങ്ങുകയായിരുന്നു.

എന്നാല്‍ ഇതിനിടെ കിണറ്റിനുള്ളില്‍ നിന്ന് പ്രതികരണം ഉണ്ടായതോടെ ഫയര്‍ ഫോഴ്‌സിനെ വിളിച്ചില്ല. വളരെ വേഗം പ്രദേശത്തെ യുവാക്കള്‍ കിണറ്റില്‍ ഇറങ്ങിയാണ് ഇവരെ പുറത്തേക്ക് എത്തിച്ചത്. കൈകാലുകള്‍ വിറച്ച് ഭയപ്പെട്ട അവസ്ഥയിലായിരുന്നു ഇവര്‍. തുടര്‍ന്ന് ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കുകയായിരുന്നു. ഈ വിഷയത്തില്‍ ദുരൂഹതകള്‍ തോന്നുന്നില്ലെന്ന് പോലീസ് പറയുന്നു. എങ്കിലും വിജയമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

English summary
Unknown anti social people throw a women into a well
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X