പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല ഭക്തർക്ക് ഉന്മേഷമേകി ഉരൽക്കുഴി; ക്ഷീണം മാറാൻ പനിനീര് പൊലെ ഉരൽക്കുഴി തീർത്ഥം

  • By Desk
Google Oneindia Malayalam News

ശബരിമല : ചുറ്റും ഘോരവനം, കാട്ടാനകളും കടുവകളും, സിംഹവാലൻ കുരങ്ങുകളും. പച്ചപ്പിനുള്ളിലെ പനിനീര് പൊലെ ഉരൽക്കുഴി തീർത്ഥം. ഇവിടെ ഒന്നു കുളിച്ചാൽ മതി സ്വാമി ഭക്തരുടെ മലകയറ്റത്തിന്റെ ക്ഷീണമെല്ലാം അതിൽ അലിഞ്ഞു പോകുന്നു. മഹിഷീ നിഗ്രഹം കഴിഞ്ഞെത്തിയ മണികണ്ഠൻ ഉരൽക്കുഴി തീർത്ഥത്തിൽ സ്‌നാനം നടത്തിയ ശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് വിശ്വാസം.

<strong>ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി, ആരോപവിധേയനായ സി പി എം നേതാവ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു</strong>ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി, ആരോപവിധേയനായ സി പി എം നേതാവ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

പ്രകൃതി മനോഹാരിത നിറഞ്ഞ സ്ഥലമാണ് ഉരക്കുഴി. കാടിനു മധ്യത്തിലുള്ള ചെറിയ വെള്ളച്ചാട്ടം. പണ്ട് ക്ഷേത്രത്തിലെ പൂജകൾക്കുള്ള വെള്ളം ഇവിടെ നിന്നു സംഭരിച്ചിരുന്നതായും പറയപ്പെടുന്നു.എട്ട് മീറ്റർ ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്കു പതിക്കുന്നത്. ഇതുവീണ് പാറ കുഴിഞ്ഞു. പാറ ഉരൽപോലെ
കുഴിഞ്ഞതിനാലാണ് ഉരക്കുഴിയെന്നു പേരുവന്നത്.

Uralkuzhy

അതിൽ ഇറങ്ങിയാണ് അയ്യപ്പന്മാർ കുളിക്കുന്നത്. കുളിക്കാൻ ഇറങ്ങുമ്പോൾ മുകളിൽ നിന്നു വെള്ളം തലയിലേക്കും ദേഹത്തേക്കും വീഴും. വെളളത്തിനു നല്ല തണുപ്പാണ്. കുഴിയിൽ മുങ്ങി നിവരുമ്പോഴേക്കും ദേഹം ശരിക്കും തണുക്കും. അതിലൂടെ ക്ഷീണവും മാറും. വളരെ സൂക്ഷിച്ചു മാമ്രേ ഉരക്കുഴിയിലേക്കു പോകാവു. വിഷപ്പാമ്പുകൾ ഏറെയുള്ള സ്ഥലം. അപൂർവ ഇനം പക്ഷികൾ, സിംഹവാലൻ കുരങ്ങ് എന്നിവയും ഇവിടെയുണ്ട്. സന്നിധാനത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ പാണ്ടിത്താവളത്തിന് സമീപമാണ് ഉരൽക്കുഴി. പമ്പയുടെ കൈവഴിയായ കുമ്പളാംതോട്ടിലെ വെള്ളമാണ് ഉരൽക്കുഴിയിൽ സ്‌നാനഘട്ടമായി രൂപം പ്രാപിക്കുന്നത്.

English summary
Uralkuzhi water in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X