പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്രട്ടാതി വള്ളംകളി മത്സരമായി നടത്തില്ല: തിരുവോണ തോണി വരവേൽപ്പിന് 40 പേർക്ക് അനുമതി

Google Oneindia Malayalam News

പത്തനംതിട്ട: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ആറന്മുള ഉതൃട്ടാതി വള്ളംകളി മത്സരമായി നടത്തേണ്ടതില്ലെന്ന് തീരുമാനം. ഉത്രട്ടാതി വള്ളംകളി ദിനമായ ആഗസ്റ്റ് 25ന് മൂന്ന് പള്ളിയോടങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് ജലഘോഷയാത്രയായി മാത്രം നടത്താനും തീരുമാനമായിട്ടുണ്ട്. അതോടൊപ്പം തന്നെ തിരുവോണത്തോണി വരവേൽപ്പ് ആചാരപരമായി നടത്താനും ആറന്മുള ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണി വരവ്, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ചും ധാരണയായിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളത്.

പ്രിയങ്കയുടെ ലക്ഷ്യം 4 പേര്‍, പുതു ഫോര്‍മുല, ആര്‍എല്‍ഡി വരും? ബിഎസ്പിയില്‍ നിന്ന് നേതാക്കളെത്തുംപ്രിയങ്കയുടെ ലക്ഷ്യം 4 പേര്‍, പുതു ഫോര്‍മുല, ആര്‍എല്‍ഡി വരും? ബിഎസ്പിയില്‍ നിന്ന് നേതാക്കളെത്തും

ചടങ്ങുകളുടെ ഭാഗമായി ഓഗസ്റ്റ് 21 ന് തിരുവോണ തോണി വരവേൽപ്പ് ആചാരപരമായി നടത്തും. ഇത്തവണ 40 പേർക്ക് പങ്കെടുക്കാനാണ് ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടുള്ളത്. അതേ സമയം നിശ്ചയിക്കപ്പെട്ട എണ്ണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. പള്ളിയോട സേവാസംഘത്തിന് പുറമേ ബന്ധപ്പെട്ട വകുപ്പുകൾക്കുമാണ് ഇതിന്റെ ചുമതല. കഴിഞ്ഞ തവണ 20 പേരെ മാത്രമാണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ ഇത് 40ലേക്ക് ഉയർത്തിയിട്ടുണ്ട്.

boatrace-15294958

പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവർ കൊവിഡ് വാക്സിൻറെ ഒരു ഡോസെങ്കിലും എടുത്തിരിക്കുകയും ആർടിപിസിആർ പരിശോധനയയിൽ നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും വേണം. എന്നാൽ രണ്ട് ഡോസ് വാക്സിനും എടുത്തവർക്ക് ആർടിപിസിആർ പരിശോധന ബാധകമായിരിക്കില്ല. തിരുവോണത്തോണിയിലും പള്ളിയോടത്തിലും വരുന്നവരിൽ ഒരു കൊവിഡ് വാക്സിനിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തും. സേവാ സംഘമായിരിക്കും ഇതിനുള്ള പട്ടിക കൈമാറുക.

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
Uthrattathi boat race will not be held as a competition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X