പാമ്പ് പിടിത്തത്തിൽ സജീവമായി വാവ സുരേഷ് ; പത്തനംതിട്ടയിൽ നിന്ന് പിടികൂടിയത് രാജവെമ്പാലയെ
പത്തനംതിട്ട : ആശുപത്രി വാസത്തിന് ശേഷം വീണ്ടും പാമ്പിനെ പിടിക്കുന്നതിൽ സജീവമായി വാവ സുരേഷ്. പത്തനംതിട്ടയിലെ തണ്ണിത്തോട് സെൻട്രൽ ജംഗ്‌ഷനിലെ പെട്രോൾ പമ്പിന് സമീപത്തെ വീട്ടിലാണ് രാജവെമ്പാലയെ കണ്ടത്. വീടിന് പിന്നിലെ വിറക് കൂനയിൽ ഒളിച്ച രാജവെമ്പാലയെ വാവാ സുരേഷ് എത്തി പിടികൂടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് വാവ സുരേഷ് സ്ഥലത്തെത്തുന്നത്. തുടർന്ന് പാമ്പിനെ പിടികൂടി കക്കി വനത്തിൽ തുറന്നുവിടുകയായിരുന്നു.
വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നു. മൂന്നാഴ്‌ച കാലയളവിൽ പ്രദേശത്ത് നിന്ന് മൂന്ന് രാജവെമ്പാലയെയാണ് ഇതിനകം പിടികൂടിയത്. സെൻട്രൽ ജംക്‌ഷനിൽ വീടിന്റെ സംരക്ഷണ ഭിത്തിയിൽ ഒളിച്ച രാജവെമ്പാലയെ കഴിഞ്ഞ ദിവസം വാവ സുരേഷ് പിടികൂടിയിരുന്നു. വീടിന്‍റെ വിറക് കൂനയിൽ നിന്ന് രാജവെമ്പാലയെ ഇന്നലെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം മേക്കണ്ണത്തിൽ വീടിന് സമീപത്തെ തോട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ചാരുമൂട് ബൈക്കിനുള്ളില്‍ ഒളിച്ച പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടിയിരുന്നു. അഖില്‍ ജിമ്മില്‍ പോകുവാനായി ബുളളറ്റിലേക്ക് കയറുമ്പോഴാണ് തറയില്‍ കിടന്നിരുന്ന പാമ്പിനെ കാണുന്നത്. തുടർന്ന് ബൈക്കിൽ നിന്ന് ചാടിയിറങ്ങിയ അഖിലിന് ഭാഗ്യം കൊണ്ട് മാത്രമാണ് പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത്.

പാമ്പ് പിന്നീട് മറ്റൊരു ബൈക്കിനുള്ളിലേക്ക് ഇഴഞ്ഞ് നീങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും വാവ സുരേഷിനെ വിവരം അറിയിക്കുകയുമായിരുന്നു. വാവ സുരേഷ് സ്ഥലത്തെത്തി ബൈക്ക് മൂടിയിരുന്ന കവർ മാറ്റുകയും തുടർന്ന് ഹാന്‍റിലിനടിയിൽ നിന്ന് പാമ്പിനെ പിടികൂടുകയുമായിരുന്നു. രണ്ടു വയസുള്ള മൂർഖനെയാണ് വാവ സുരേഷ് പിടികൂടിയത്.

കോട്ടയം കുറിച്ചിയിൽ വച്ച് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചിരുന്നു. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്താണ് പാമ്പ് കടിയേറ്റത്. തുടർന്ന് ഇഴഞ്ഞു പോകാൻ ശ്രമിച്ച പാമ്പിനെ വാവ സുരേഷ് ചാക്കിലേക്ക് കയറ്റിയിരുന്നു. തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ സ്ഥിതി ഗുരുതരം ആയതോടെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ആണ് വാവ സുരേഷിന് ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവ സുരേഷിനെ ചികിത്സിച്ചത്.
Recommended Video
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications