വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു
ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു.
പത്തനംതിട്ട: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. സ്ഥാനാർഥി പര്യടനത്തിനിടെ എതിരെ വന്ന വാഹനം സ്ഥാനാർഥി സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീണ ജോർജിനും ഡ്രൈവർക്കും പരുക്കേറ്റു. ഇവരെ മെഡിക്കൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

Recommended Video

#KLElection 2021 പ്രചാരണത്തിനിടെ വീണ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു
എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ല് തകർന്നു. ഇടിയുടെ ആഘാതത്തിലാണ് ഇരുവർക്കും പരുക്കേറ്റത്.












Click it and Unblock the Notifications