പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ സമൂഹം കൈകോര്‍ക്കണമെന്ന് വീണാജോര്‍ജ് എംഎല്‍എ; കുട്ടികള്‍ക്കായുള്ള കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം പദ്ധതിക്ക് പത്തനംതിട്ടയിൽ തുടക്കമായി...

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ സമൂഹം കൈകോര്‍ക്കണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കുട്ടികള്‍ക്കായുള്ള കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം പദ്ധതി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഉത്തരവാദിത്തപൂര്‍ണമായ രക്ഷകര്‍തൃത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖാന്തിരം നടത്തുന്ന കാമ്പയിന് തുടക്കമായി. ജൂണ്‍ ഒന്ന് ഗ്ലോബര്‍ പാരന്റിംഗ് ഡേ മുതല്‍ ശിശുദിനമായ നവംബര്‍ 14 വരെയാണ് കാമ്പയിന്‍ നടക്കുന്നത്.

<strong>തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത്, എട്ടരക്കോടിയുടെ സ്വർണ്ണം പിടിച്ചു, കോഴിക്കോട് കമ്മത്തിലൈനിൽ പരിശോധന നടത്തി</strong>തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത്, എട്ടരക്കോടിയുടെ സ്വർണ്ണം പിടിച്ചു, കോഴിക്കോട് കമ്മത്തിലൈനിൽ പരിശോധന നടത്തി

മാസ്റ്റര്‍ ഷെഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവരുടെ ഉത്തരവാദിത്തപൂര്‍ണമായ രക്ഷകര്‍തൃത്വവുമാണ് കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായി എന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സെമിനാറുകള്‍, ശില്‍പ്പശാലകള്‍, വള്‍ണറബിലിറ്റി സര്‍വെ, പാരന്റിംഗ് ഗൈഡന്‍സ് എന്നിവ സംഘടിപ്പിക്കും.

Veena George MLA

വനിതാ ശിശുവികസന ഓഫീസര്‍ എല്‍.ഷീബ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സിസ്റ്റര്‍ ബിജി ജോസ് മുഖ്യാതിഥിയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ബോധവത്ക്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി.നായര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം തങ്കമണി നാണപ്പന്‍, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ചിത്രലേഖ, ജില്ലു ശിശുസംരക്ഷണ ഓഫീസര്‍ ഡോ.ആന്‍ ഡാര്‍ളി വര്‍ഗീസ്, ഷാന്‍ രമേശ് ഗോപന്‍, ബിനി മറിയം ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.

സമൂഹമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളില്‍ എന്ന വിഷയത്തില്‍ പോലീസ് സൈബര്‍ സെല്ലിലെ അരവിന്ദാക്ഷന്‍ നായര്‍, കുട്ടികളുടെ അവകാശ സംരക്ഷണം എന്ന വിഷയത്തില്‍ അഡ്വ.മുഹമ്മദ് അന്‍സാരി, ഉത്തരവാദിത്തപൂര്‍ണമായ രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ ട്രെയിനര്‍ അജി വര്‍ഗീസ് എന്നിവര്‍ ക്ലാസെടുത്തു.

English summary
Veena George MLA about Child abuse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X