Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബശ്രീ പ്രസാഥാനത്തിലെ നാഴികക്കല്ലാണ് കുടുംബശ്രീ മാട്രിമോണി; സ്ത്രീ ശാക്തീകരണം എന്നത് കുടുബശാക്തീകരണം കൂടിയാണെന്ന് വീണ ജോർജ് എംഎൽഎ

പത്തനംതിട്ട: കുടുംബശ്രീ പ്രസ്ഥാനത്തിലെ നാഴികക്കല്ലാണ് കുടുംബശ്രീ മാട്രിമോണി പദ്ധതിയെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ മാട്രിമോണിയൽ ശാഖ ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. ഏറ്റവും മികച്ച രീതിലുളള ജീവിത പങ്കാളിയെ കണ്ടെത്തിക്കൊടുക്കാൻ കഴിയുന്നത് സ്ത്രീകൾക്കാണ്. സ്ത്രീ ശാക്തീകരണം എന്നത് കുടുബശാക്തീകരണം കൂടിയാണ്.

വിവാഹവുമായി ബന്ധപ്പെട്ട് വിശ്വസ്ത സേവനം ലഭ്യമാക്കാൻ കുടുബശ്രീയുടെ നൂതന പദ്ധതിയിലൂടെ കഴിയുമെന്നും എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണദേവി ആധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ വിധു മുഖ്യപ്രഭാഷാണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് അബു, വിനീത അനിൽ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ വി.എസ് സീമ, കെ.എച്ച് സലീന, എ.മണികണ്ഠൻ, അജിത് കുമാർ, കുടുംബശ്രീ മാട്രിമോണി ഡയറക്ടർ സിന്ധു ബാലൻ, കുടുംബശ്രീ പ്രോഗ്രാം മാനേജർ എലിസബത്ത്.ജി കൊച്ചിൽ തുടങ്ങിയവർ പങ്കെടുത്തു.

Veena George

ജില്ലയിലെ കുടുംബശ്രീ മിഷൻ പരിശീലന കേന്ദ്രമായ െ്രസ്രംഇൻസിനാണ് (സ്കിൽ ട്രെയിനിംഗ് എംപവർമെന്റ് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട്) കുടുംബശ്രീ മാട്രിമോണിയുടെ ചുമതല. സംസ്ഥാനത്ത് മുഴുവൻ കുടുംബശ്രീ മാട്രിമോണിയുടെ സേവനം ലഭ്യമാണ്. കുടുംബശ്രീ അംഗങ്ങൾ നേരിട്ട് നടത്തുന്ന സംരംഭമായതിനാൽ അപേക്ഷകരുടെ വിശദവിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമാണ് തുടർനടപടികൾ സ്വീകരിക്കുക. വിവാഹബന്ധത്തിൽ ഏർപ്പെടുന്ന ഒരു കുടുംബവും ചതിക്കുഴിയിൽ വീഴരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ വിവാഹ ബ്യൂറോയുമായി രംഗത്തിറങ്ങുന്നത്.

കുടുംബശ്രീയുടെ സൂക്ഷ്മസംരംഭമായ മാട്രിമോണിയലിലൂടെ അയൽക്കൂട്ട അംഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ അവരുടെ മക്കൾക്കും സഹോദരങ്ങൾക്കും വധൂവരൻമാരെ കണ്ടെത്താൻ സാധിക്കും. ജാതിമതഭേദമന്യേ ആർക്കും കുടുംബശ്രീ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യാം. സ്ത്രീകൾക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്. പുരുഷൻമാർക്ക് 1000 രൂപയാണ് ഫീസ്. അപേക്ഷകർക്ക് ംംം.സൗറൗായമവെൃലലാമേൃശാീിശമഹ.രീാ എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ കുടുംബം, വിദ്യാഭ്യാസം, ജോലി, സാമൂഹ്യപശ്ചാത്തലം, പോലീസ് കേസുണ്ടോ തുടങ്ങിയ വിവരങ്ങൾ എല്ലാം അന്വേഷിക്കും. ഇവ മനസിലാക്കിയ ശേഷമേ സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുകയുളളൂ. അതിനായി കുടുംബശ്രീയുടെ റിസോഴ്‌സ് പേഴ്‌സൺമാരെ നിയോഗിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+