പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീതിക്കൊപ്പം അചഞ്ചലമായി നിൽക്കാനുള്ള ധൈര്യം ഉണ്ടാകണം: വീണാ ജോർജ് എം എൽ എ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മൂലൂരിനെ പോലെ സത്യം വിളിച്ചു പറയാനും നീതിക്കൊപ്പം അചഞ്ചലമായി നില കൊള്ളാനുമുള്ള മനസാന്നിധ്യവും ധൈര്യവും നമുക്ക് ഉണ്ടാകണമെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു. സരസകവി മൂലൂർ എസ്.പത്മനാഭപണിക്കരുടെ സ്മരണയ്ക്കായി പ്രവർത്തിക്കുന്ന ഇലവുംതിട്ട മൂലൂർ സ്മാരക സമിതി നൽകുന്ന മൂലൂർ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു എം എൽ എ.

നാടിന്റെ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, മൗലിക അവകാശങ്ങൾ എന്നിവ നമ്മുടെ മണ്ണിൽ സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നമ്മുക്ക് ഓരോരുത്തർക്കും ഉണ്ടെന്നാണ് മുലൂരിന്റെ സ്മരണ ഓർമിപ്പിക്കുന്നത്. ജാതീയതക്കെതിരെ വളരെ ശക്തമായി നിലകൊണ്ട വക്താവാണ് മൂലൂർ. വർഗീയത നമുക്കിടയിൽ ഉണ്ടാക്കുന്ന വലിയ വിള്ളലുകൾക്കെതിരെയാണ് ഇന്ന് നാം പോരാടേണ്ടതെന്നും എം എൽ എ പറഞ്ഞു.

Veena George

ഏറ്റവും മികച്ച മലയാള കവിതാസമാഹാരത്തിന് നൽകുന്ന മൂലൂർ അവാർഡ് ദിവാകരൻ വിഷ്ണുമംഗലവും, നവാഗത കവികൾക്കുള്ള മൂലൂർ പുരസ്‌കാരം വള്ളിക്കോട് രമേശും ഏറ്റുവാങ്ങി. ഫെബ്രുവരി 27 മുതൽ നടന്നു വരുന്ന ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിന്റെ 30 ാംമത് വാർഷികം, 150 ാംമത് മൂലൂർ ജയന്തി ആഘോഷങ്ങൾ എന്നിവയ്ക്ക് സമാപനം കുറിച്ചാണ് മൂലൂർ അവാർഡ് സമർപ്പണ സമ്മേളനം നടന്നത്.

ഏറ്റവും മികച്ച മലയാള കവിതാ സമാഹാരത്തിന് സരസകവി മൂലൂർ എസ്.പത്മനാഭപണിക്കരുടെ സ്മരണയ്ക്കായി വർഷംതോറും നൽകി വരുന്നതാണ് മൂലൂർ അവാർഡ്. 2015 മുതൽ നവാഗത കവികൾക്കായി മൂലൂർ പുരസ്‌കാരവും നൽകുന്നു. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന 33ാംമത് മൂലൂർ അവാർഡിന് ദിവാകരൻ വിഷ്ണുമംഗലം രചിച്ച ഉറവിടം എന്ന കവിതാസമാഹാരവും, 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അഞ്ചാമത് നവാഗത കവികൾക്കായുള്ള മൂലൂർ പുരസ്‌കാരത്തിന് വള്ളിക്കോട് രമേശന്റെ സഹ്യന്റെ മകനോട് എന്ന കവിതയുമാണ് തെരഞ്ഞെടുത്തത്.

<strong><br> 11 സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്ക്, കോണ്‍ഗ്രസ് 4 പാര്‍ട്ടികളെ യുപിഎയിലേക്ക് കൊണ്ടുവരുന്നു</strong>
11 സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്ക്, കോണ്‍ഗ്രസ് 4 പാര്‍ട്ടികളെ യുപിഎയിലേക്ക് കൊണ്ടുവരുന്നു

കെ വി സുധാകരൻ, റവ.ഡോ മാത്യു ഡാനിയേൽ, കെ ആർ സുശീല എന്നിവർ അംഗങ്ങളായ പുരസ്‌കാര നിർണയ സമിതിയുടെ നേതൃത്വത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. മൂലൂർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം കെ.വി.സുധാകരൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണകുറുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ ടി കെ ജി നായർ, മൂലൂർ സ്മാരക സമിതി പ്രസിഡന്റ് പി.വി.മുരളീധരൻ, ജനറൽ സെക്രട്ടറി വി.വിനോദ്, കെ.ആർ.സുശീല, മുൻ എംഎൽഎ കെ.സി. രാജഗോപാലൻ, പ്രൊഫ.ഡി. പ്രസാദ്, പി.ഡി.ബൈജു തുടങ്ങിയവർ പങ്കെടുത്തു. ഡോ. അനു ഹരിലാൽ, ഗൗതമി കൃഷ്ണ എന്നിവർ അവാർഡ് നേടിയ കവിതകൾ ആലപിച്ചു.

English summary
Veena George MLA in moolur S Padmanabha Panikker memmorial award function.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X