ആറന്മുളയില്‍ വീണ ജോര്‍ജിന്റെ വിജയം അനിവാര്യമാണ്; കെട്ടിവയ്ക്കാനുള്ള തുക കൈമാറി ബെന്യാമിന്‍
പത്തനംതിട്ട: ആറന്മുളയില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന് കെട്ടിവയ്ക്കാനുള്ള തുക എഴുത്തുകാരന്‍ ബെന്യാമിന്‍ കൈമാറി. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ആറന്മുള നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഉണ്ടായ വികസനം ഏതൊരാള്‍ക്കും കണ്ടറിയാവുന്നതാണ്. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അവ തടസമില്ലാതെ മുന്നോട്ട് പോകാന്‍ വീണയുടെ വിജയം അനിവാര്യമാണെന്ന് തുക കൈമാറിക്കൊണ്ട് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ആറന്മുള നിയോജക മണ്ഡലത്തില്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ. വീണാജോര്‍ജിന് കെട്ടിവയ്ക്കാനുള്ള തുക സന്തോഷപൂര്‍വ്വം കൈമാറി.
ആറന്മുള നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഉണ്ടായ വികസനം ഏതൊരാള്‍ക്കും കണ്ടറിയാവുന്നതാണ്. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അവ തടസമില്ലാതെ മുന്നോട്ട് പോകാന്‍ വീണയുടെ വിജയം അനിവാര്യമാണ്.
എന്നുമാത്രമല്ല, ഞങ്ങളുടെ ഞെട്ടൂര്‍ എന്ന കൊച്ചുഗ്രാമത്തിന്റെ ചിരകാല അഭിലാഷമായിരുന്നു വയറപ്പുഴ കടവില്‍ ഒരു പാലം.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
ഹിന്ദു സഹോദരന്മാര്‍ നിര്‍മ്മിക്കുന്ന താത്കാലിക പാലത്തിലൂടെ ആയിരുന്നു അക്കരെയുള്ള മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു കാലങ്ങളായി ഞങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്നത്. അവിടെ ഒരു പാലം കൊണ്ടുവരാന്‍ വീണ എടുത്ത താത്പര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 9.35 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ആ പാലത്തിനു ഇപ്പോള്‍ ടെണ്ടര്‍ ആയിരിക്കുക ആണ്.
ജാതി മത ചിന്തകള്‍ക്ക് അതീതമായി / സ്ഥാപിത താത്പര്യങ്ങള്‍ ഇല്ലാതെ, നാടിന്റെ സമഗ്ര പുരോഗതിക്കായി നിലകൊള്ളുന്ന എളിയ ജനപ്രതിനിധിയാണ് വീണ എന്ന് അവര്‍ ഓരോ പ്രവര്‍ത്തിയിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുന്നു. വീണയ്ക്ക് ആറന്മുളയില്‍ വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയം ആശംസിക്കുന്നു.












Click it and Unblock the Notifications