പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം ഫെബ്രുവ 3 മുതല്‍; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മേളനം ഉദ്ഘാടനം ചെയ്യും

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ദക്ഷിണേന്‍ഡ്യയിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനമായ അയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദു മത സമ്മേളനം ഫെബ്രുവരി 3ന് ആരംഭിക്കും. അയിരൂര്‍ ഹിന്ദുമത മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുകോല്‍പ്പുഴ മണല്‍ തീരത്ത് തയ്യാറാക്കിയ വിദ്യാധിരാജ നഗറിലാണ് സമ്മേളനം നടക്കുന്നത്. ഫെബ്രുവരി 10 വരെയാണ് സമ്മേളനം നടക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സഹോദരങ്ങൾ ഒരേമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; മൂന്നാമതൊരു കയർ കുരുക്കിട്ട നിലയിൽ, ദുരൂഹത...

3ന് വൈകിട്ട് 3ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി വിവിക് താനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും . പ്രഞ്ജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും, അശ്വതി തിരുനാള്‍ ലക്ഷ്മിഭായി തമ്പുരാട്ടിക്ക് വിദ്യാധിരാജ പുരസ്‌കാരം ഹിന്ദു മത മണ്ഡലം പ്രസിഡന്റ് ടി.എന്‍ ഉപേന്ദ്രനാഥകുറുപ്പ് സമര്‍പ്പിക്കും. മുന്‍ രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍, കേന്ദ്രമന്ത്രി അല്‍ ഫോന്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിക്കും. ബുധനാഴ്ച്ച വൈകിട്ട് 3ന് ഉപനിഷത്ത് ദര്‍ശന സമ്മേളനം ഗുരുരത്നം ഞ്ജാന തപസ്വി ഉദ്ഘാടനം ചെയ്യും.

Pathanamthitta

ഏഴിന് വൈകിട്ട് 3ന് അയ്യപ്പഭക്തസമ്മേളനം സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പി .ജി.ശശികുമരവര്‍മ്മ അദ്ധ്യക്ഷത വഹിക്കും. 8ന് നടക്കുന്ന ആചാര്യ അനുസ്മരണ സമ്മേളനത്തില്‍ സ്വാമി ഗരുഡ ധ്യജാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിക്കും.9ന് വൈകിട്ട് 3ന് നടക്കുന്ന വനിതാ സമ്മേളനം സ്വാമി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്യും.

ഭവ്യാമ്യത ചൈതന്യ അദ്ധ്യക്ഷത വഹിക്കും. 10ന് രാവിലെ പത്തിന് നടക്കുന്ന മതപാഠശാല സമ്മേളനം ബാലഗോകുലം സംസ്ഥാന സമിതി അംഗം സി.കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട് 3ന് നടക്കുന്ന സമാപന സമ്മേളനം മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ചൈതന്യാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.സി ജോര്‍ജ് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.

സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി ഉദിത് ചൈതന്യ, ഡോ. എന്‍ ഗോപാലകൃഷ്ണന്‍, ശ്രീധര സ്വാമികള്‍, സ്വാമി സച്ചിതാനന്ദ, രാജേഷ് നാദാപുരം തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ഹിന്ദു മത മഹാമണ്ഡലം സെക്രട്ടറി എ.ആര്‍ വിക്രമന്‍പിള്ള, പബ്ലിസിറ്റി കണ്‍വീനര്‍ എം അയ്യപ്പന്‍കുട്ടി, എക്സിക്കുട്ടീവ് കമ്മറ്റി അംഗങ്ങളായ എം.എസ് രവീന്ദ്രന്‍ നായര്‍, പി.ആര്‍ ഷാജി, ശ്രീജിത് എന്നിവര്‍ പങ്കെടുത്തു.

English summary
Venkaiah Naidu will inagurate Ayiroor-Cherukolpuzha hindu conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X