വീഡിയോ എടുത്ത ജോഷ്വ പോലും പ്രതീക്ഷിച്ചില്ല; സുപ്രിയയുടെ കരുതലിനാണ് കൈയ്യടി
തിരുവല്ല: കേരളത്തിലെ ഒരു വനിത ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചു. അവര്‍ ചെയ്ത പ്രവര്‍ത്തനമാണ് വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നതിന് കാരണമായത്. കാഴ്ചയില്ലാത്ത വൃദ്ധനെ യാത്രയ്ക്ക് വേണ്ടി സഹായിക്കുകയായിരുന്നു ഇവര്‍. മനുഷ്യന്‍ സ്വന്തത്തിലേക്ക് ഒതുങ്ങുന്ന ഇക്കാലത്ത് പരസഹായം കുറഞ്ഞുവരികയാണ്. ഇവിടെ ഒരു തിരുത്താവുകയാണ് സുപ്രിയ.

Recommended Video
വൃദ്ധനെ സഹായിക്കാനായി കെഎസ്ആര്‍ടിസി ബസിന് കൈകാണിച്ച് നിര്‍ത്തി, ഓടിപ്പോയി കാര്യം പറയുന്നു. ബസ് വൃദ്ധന് വേണ്ടി നിര്‍ത്തിയിട്ടു. സുപ്രിയ തിരിച്ച് ഓടി ചെന്ന് വൃദ്ധനെ കൈ പിടിച്ച് കൊണ്ടുവരുന്നു. ബസില്‍ കയറ്റിയ ശേഷം യുവതി നടന്നുപോകുന്നു. ഇതാണ് വീഡിയോയിലുള്ളത്. സുപ്രിയ പോലും പ്രതീക്ഷിച്ചില്ല തന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ കൈയ്യടി നേടുമെന്ന്. കഴിഞ്ഞദിവസം കേരളത്തില്‍ ഏറെ പേര്‍ കണ്ട വീഡിയോ എടുത്തത് ജോഷ്വയാണ്. തിരുവല്ല കുരിശുകവലയില്‍ റോഡിലാണ് സംഭവം.
ബസ് കാത്തുനില്‍ക്കുകയായിരുന്നു കാഴ്ച പരിമിതിയുള്ള വൃദ്ധന്‍. തിരുവല്ല ജോളി സില്‍ക്ക്‌സില്‍ ജീവനക്കാരിയായ സുപ്രിയ ജോലി കഴിഞ്ഞ് മടങ്ങവെയാണ് ഇക്കാര്യം ശ്രദ്ധിച്ചത്. അവര്‍ വൃദ്ധനെ സഹായിച്ചു. മഞ്ഞാടിയിലേക്കായിരുന്നു വൃദ്ധന് പോകേണ്ടത്. സുപ്രിയ ബസിന് വേണ്ടി കൈകാണിക്കുന്നതു മുതല്‍ വൃദ്ധന്‍ ബസില്‍ കയറുന്നത് വരെയുള്ള ദൃശ്യങ്ങള്‍ തൊട്ടടുത്ത ആറ്റിന്‍കര ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിലെ ജോഷ്വ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അദ്ദേഹമെത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
അധികം വേണ്ടിവന്നില്ല. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ആളുകള്‍ കൂട്ടത്തോടെ അഭിനന്ദന പ്രവാഹവുമായെത്തി. ഇതോടെ ദേശീയ മാധ്യമങ്ങളിലും വീഡിയോ വാര്‍ത്തയായി. എന്നാല്‍ ഇതൊന്നും സുപ്രിയ അറിഞ്ഞിരുന്നില്ല. സഹപ്രവര്‍ത്തകയാണ് ഇക്കാര്യം സുപ്രിയയെ അറിയിച്ചത്. ഭര്‍ത്താവ് അനൂപിന്റെ ഫോണില്‍ നിന്ന് വീഡിയോ കാണുകയും ചെയ്തു.












Click it and Unblock the Notifications