പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെര്‍ച്വല്‍ ക്യൂ തുറന്നില്ല; ശബരിമലയില്‍ ഇന്ന് 5000 പേര്‍ക്കുള്ള ദര്‍ശനത്തിന് സാധ്യതയില്ല

Google Oneindia Malayalam News

ശബരിമല: ശബരിമലയില്‍ ഞായറാഴ്ച മുതല്‍ 5000 പേരെ പ്രവേശിപ്പിക്കാന്‍ നേരത്തെ ഹൈക്കോടതി അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. വെര്‍ച്വല്‍ ക്യൂ സംവിധാനം ഞായറാഴ്ച തുറന്നു നല്‍കാത്തതിനെ തുടര്‍ന്നാണിത്. ഇതോടെ ഇന്ന് 5000 പേര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല.

sabarimala

കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഇത്തവണ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കുകയുള്ളൂ. സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുത്താല്‍ മാത്രമേ ഓണ്‍ലൈനില്‍ ബുക്കിംഗ് ആരംഭിക്കൂ. നിലവില്‍ തിങ്കളാഴ്ച മുതല്‍ വെള്ളിവരെ 2000 പേര്‍ക്കും ശനി ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കും മാത്രമാണ് ദര്‍ശനത്തിനുള്ള അനുമതിയുള്ളൂ.

അതേ സമയം ശബരിമലയിലെ ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാന്‍ അനുമതി നല്‍കിയിരുന്നില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് അനുമതി നിഷേധിച്ചത്.

ഡിസംബര്‍ 26ന് ശേഷം ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ 48 മണിക്കൂറിലുള്ള അര്‍ടിപിസിആര്‍, ആര്‍ടി ലാംപ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു പരിശോധന ഫലം നിര്‍ബന്ധമായും നടത്തണം. ഇപ്പോള്‍ 24 മണിക്കൂറിനകമുള്ള ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

അതേ സമയം, ശബരിമലയിലെ പ്രസാദം തപാല്‍ മാര്‍ഗ്ഗം വീടുകളിലേക്കെത്തിച്ച് നല്‍കുന്ന പദ്ധതി വന്‍ വിജയത്തിലേക്ക്. കൊവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. ആവശ്യക്കാര്‍ക്ക് പ്രസാദം എത്തിക്കുന്നതിനായി തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസാദ വിതരണത്തിന് തുടക്കം കുറിച്ചത്. ഈ മണ്ഡലകാലം ആരംഭിച്ച് ഇതുവരെയും 1,10,88,900 രൂപയാണ് പ്രസാദ വിതരണത്തിലൂടെ മൊത്തം ലഭിച്ചിട്ടുള്ളത്. ഇതില്‍ 61,60,500 രൂപ ദേവസ്വം ബോര്‍ഡിനും 49,28,400 രൂപ തപാല്‍ വകുപ്പിനുമാണ് ലഭിച്ചിട്ടുള്ളത്.

 ശബരിമലയിലെ പോസ്റ്റൽ പ്രസാദ വിതരണത്തിന് മികച്ച പ്രതികരണം: ഇതുവരെ വിതരണം ചെയ്തത് 1.10 കോടി പ്രസാദം ശബരിമലയിലെ പോസ്റ്റൽ പ്രസാദ വിതരണത്തിന് മികച്ച പ്രതികരണം: ഇതുവരെ വിതരണം ചെയ്തത് 1.10 കോടി പ്രസാദം

യുവജനങ്ങളെ അവഗണിച്ചു; തോൽവിക്കുത്തരവാദി ഡിസിസി അധ്യക്ഷനെന്നും യൂത്ത് കോൺഗ്രസ്യുവജനങ്ങളെ അവഗണിച്ചു; തോൽവിക്കുത്തരവാദി ഡിസിസി അധ്യക്ഷനെന്നും യൂത്ത് കോൺഗ്രസ്

'ഗാന്ധിയെ വെടിവെച്ച ഗോഡ്സേയും അവസാനം ചൊല്ലിയത് ജയ് ശ്രീറാം എന്നായിരുന്നു'; സന്ദീപാനന്ദഗിരി'ഗാന്ധിയെ വെടിവെച്ച ഗോഡ്സേയും അവസാനം ചൊല്ലിയത് ജയ് ശ്രീറാം എന്നായിരുന്നു'; സന്ദീപാനന്ദഗിരി

'രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എലി വിഷം ആണെങ്കിൽ 20-20 ഫ്യൂരിഡാനാണ്', യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്'രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എലി വിഷം ആണെങ്കിൽ 20-20 ഫ്യൂരിഡാനാണ്', യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്

English summary
virtual queue is not open; It is not possible for 5000 people to visit Sabarimala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X