പുഷ്പകൃഷിക്ക് കേരളത്തില്‍ അനന്ത സാദ്ധ്യതയെന്ന് വിഎസ് സുനില്‍കുമാര്‍: റബ്ബറിന്റെ ഇടവിളയായി പുഷ്പകൃഷി
തിരുവല്ല: പുഷ്പകൃഷിക്ക് വലിയ തൊഴില്‍ സാദ്ധ്യത കേരളത്തിലുണ്ടെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തിരുവല്ല പുഷ്പമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലകളിലും മറ്റും ഒട്ടേറെ പുഷ്പകൃഷി ചെയ്യാന്‍ സാധ്യതയുണ്ട്. കയറ്റുമതി ചെയ്യുന്നതില്‍ ഉപരി നമ്മുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പൂക്കള്‍ ഒട്ടേറെ ആവശ്യമുണ്ട്. അലങ്കാര പുഷ്പങ്ങള്‍ക്ക് ആവശ്യത്തിനൊപ്പം വലിയ തൊഴില്‍ സാദ്ധ്യതയുണ്ട്. വിലകൂടിയ പുഷപങ്ങള്‍ നിരവധിയാണ്.
റബര്‍ ലാഭകരമല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് റബറിന്റെ ഇടവിളയായും പുഷ്പകൃഷി ഉരുപയോഗപ്പെടുത്തുന്നവരുണ്ട്. കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉള്‍ക്കൊണ്ട് വനിതാ കര്‍ഷകര്‍ക്ക് ഏറ്റവുമധികം ലാഭമുണ്ടാക്കാന്‍ പുഷ്പകൃഷിക്ക് സാധിക്കും. കൃഷി വകുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഹോര്‍ട്ടി സൊസൈറ്റികള്‍ പലതും ഇപ്പോള്‍ പഴയ ബന്ധം പുലര്‍ത്തുന്നില്ല. ഹോര്‍ട്ടി സൊസൈറ്റിയുടെ സംസ്ഥാനതല യോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

പുഷ്പമേള കാര്‍ഷിക മേഖലയ്ക്ക് കൂടി പ്രാധാന്യം കൊടുക്കുവാന്‍ വിപുലമായ നടപടി സര്‍ക്കാര്‍ ആലോചിക്കുന്നു. നിരവധിയായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട നടപ്പാക്കാന്‍ സാധിക്കും. ഇതിന്റെ ഭാഗമായാണ് സൊസൈറ്റിയുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി മാത്യു ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ പ്രഥമ ജേക്കബ് കാട്ടാശേരി കര്‍ഷക അവാര്‍ഡ് ലഭിച്ച ആലംതുരുത്തി ആര്യപ്രാടാത്ത ഏബ്രഹാം മാത്യുവിന് പ്രസ്തിപത്രവും തുകയും മന്ത്രി സമ്മാനിച്ചു. നഗരസഭാ ചെയര്മാന് ചെറിയാന് പോളച്ചിറയ്ക്കല്‍, ജില്ലാപഞ്ചായത്തംഗം സാം ഈപ്പന്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയന്, സൊസൈറ്റി പ്രസിഡന്റ് ടി.കെ.സജീവ്, ജനറല്‍ സെക്രട്ടറി ഇ.എ.ഏലിയാസ്, ആര്.സനല്‍കുമാര്‍, ആര്.ജയകുമാര്‍, ബിജു ലങ്കാഗിരി, റോജി കാട്ടാശ്ശേരി, ഇ.സലിം, ഏലിയാമ്മ തോമസ്, ബിനു വി.ഈപ്പന്, സെബാസ്റ്റ്യന്‍ കാടുവെട്ടൂര്‍, ജോസ് വി.ചെറി, സദാശിവന് പിള്ള, ടി.ജെയിന്‍സ് എന്നിവര്‍ സംസാരിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications