പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുഷ്പകൃഷിക്ക് കേരളത്തില്‍ അനന്ത സാദ്ധ്യതയെന്ന് വിഎസ് സുനില്‍കുമാര്‍: റബ്ബറിന്റെ ഇടവിളയായി പുഷ്പകൃഷി

Array

  • By Desk
Google Oneindia Malayalam News

തിരുവല്ല: പുഷ്പകൃഷിക്ക് വലിയ തൊഴില്‍ സാദ്ധ്യത കേരളത്തിലുണ്ടെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തിരുവല്ല പുഷ്പമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലകളിലും മറ്റും ഒട്ടേറെ പുഷ്പകൃഷി ചെയ്യാന്‍ സാധ്യതയുണ്ട്. കയറ്റുമതി ചെയ്യുന്നതില്‍ ഉപരി നമ്മുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പൂക്കള്‍ ഒട്ടേറെ ആവശ്യമുണ്ട്. അലങ്കാര പുഷ്പങ്ങള്‍ക്ക് ആവശ്യത്തിനൊപ്പം വലിയ തൊഴില്‍ സാദ്ധ്യതയുണ്ട്. വിലകൂടിയ പുഷപങ്ങള്‍ നിരവധിയാണ്.

റബര്‍ ലാഭകരമല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് റബറിന്റെ ഇടവിളയായും പുഷ്പകൃഷി ഉരുപയോഗപ്പെടുത്തുന്നവരുണ്ട്. കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉള്‍ക്കൊണ്ട് വനിതാ കര്‍ഷകര്‍ക്ക് ഏറ്റവുമധികം ലാഭമുണ്ടാക്കാന്‍ പുഷ്പകൃഷിക്ക് സാധിക്കും. കൃഷി വകുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഹോര്‍ട്ടി സൊസൈറ്റികള്‍ പലതും ഇപ്പോള്‍ പഴയ ബന്ധം പുലര്‍ത്തുന്നില്ല. ഹോര്‍ട്ടി സൊസൈറ്റിയുടെ സംസ്ഥാനതല യോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

flowerfarming-1

പുഷ്പമേള കാര്‍ഷിക മേഖലയ്ക്ക് കൂടി പ്രാധാന്യം കൊടുക്കുവാന്‍ വിപുലമായ നടപടി സര്‍ക്കാര്‍ ആലോചിക്കുന്നു. നിരവധിയായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട നടപ്പാക്കാന്‍ സാധിക്കും. ഇതിന്റെ ഭാഗമായാണ് സൊസൈറ്റിയുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി മാത്യു ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ പ്രഥമ ജേക്കബ് കാട്ടാശേരി കര്‍ഷക അവാര്‍ഡ് ലഭിച്ച ആലംതുരുത്തി ആര്യപ്രാടാത്ത ഏബ്രഹാം മാത്യുവിന് പ്രസ്തിപത്രവും തുകയും മന്ത്രി സമ്മാനിച്ചു. നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ജില്ലാപഞ്ചായത്തംഗം സാം ഈപ്പന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍, സൊസൈറ്റി പ്രസിഡന്റ് ടി.കെ.സജീവ്, ജനറല്‍ സെക്രട്ടറി ഇ.എ.ഏലിയാസ്, ആര്‍.സനല്‍കുമാര്‍, ആര്‍.ജയകുമാര്‍, ബിജു ലങ്കാഗിരി, റോജി കാട്ടാശ്ശേരി, ഇ.സലിം, ഏലിയാമ്മ തോമസ്, ബിനു വി.ഈപ്പന്‍, സെബാസ്റ്റ്യന്‍ കാടുവെട്ടൂര്‍, ജോസ് വി.ചെറി, സദാശിവന്‍ പിള്ള, ടി.ജെയിന്‍സ് എന്നിവര്‍ സംസാരിച്ചു.

English summary
vs sunil kumar on flower farming in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X