പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാര്‍ഷിക വിളകള്‍ കരിയുന്നു: അപ്പര്‍ക്കുട്ടനാട്ടില്‍ ജലനിരപ്പ് താഴുന്നു,നെല്‍കൃഷി പ്രതിസന്ധിയില്‍!!

  • By Desk
Google Oneindia Malayalam News

തിരുവല്ല: ജലക്ഷാമം മൂലം അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളിലെ നെല്‍കൃഷിയും ഏത്തവാഴക്കൃഷിയും പ്രതിസന്ധിയില്‍. ജലാശയങ്ങളിലെ ജലനിരപ്പ് വീണ്ടും താഴുകയാണ്. രണ്ട് മാസത്തോളം പ്രായമായ നെല്‍ച്ചെടികളാണ് ജലം കിട്ടാതെ വാടിനില്‍ക്കുന്നത്. ജ്യോതി ഇനം വിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്. ജലം കൂടുതല്‍ ലഭിക്കേണ്ട സങ്കരയിനം നെല്‍ച്ചെടിയാണിത്. പ്രളയം മൂലം മിക്ക പാടശേഖരങ്ങളിലും താമസിച്ചാണ് ഇത്തവണ കൃഷി ഇറക്കിയത്.

ഏത്തവാഴ ഉള്‍പ്പടെയുള്ള വാഴകൃഷിയും വെള്ളം കിട്ടാത്തിനെത്തുടര്‍ന്ന് കരിയുകയാണ്. നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലെ പാടശേഖരങ്ങളും കരകൃഷി നടത്തുന്നവരും വെള്ളം കിട്ടാതെ വലയുകയാണ്. നെല്‍കര്‍ഷകരും എത്തവാഴക്കര്‍ഷകരും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. വേങ്ങല്‍, ഇടയോടി, ഇരതോട് തുടങ്ങി നൂറിനടുത്ത് പാടശേഖരങ്ങള്‍ ഇവിടെയുണ്ട്.

farmer-agriculter-

ഇതില്‍ വേങ്ങല്‍ പാടശേഖരത്തില്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്നു. മണിമല, പമ്പ ആറുകളുടെ കൈവഴികളായ തോടുകള്‍ വൃത്തിയാക്കിയെങ്കിലേ മിക്ക പാടശേഖരങ്ങളിലേക്കും വെള്ളം എത്തുകയുള്ളൂ. വെള്ളപ്പൊക്കത്തില്‍ ചെളി കയറി പല തോടുകളും അടഞ്ഞു. പെരിങ്ങര, കാരയ്ക്കല്‍, കൂരച്ചാല്‍, അരീത്തോട്, കോലറയാര്‍ അയ്യനാവേലി, ഓള്‍ഡ് മാര്‍ക്കറ്റ്, ന്യൂ മാര്‍ക്കറ്റ് എന്നീ തോടുകളെല്ലാം നീരൊഴുക്കില്ലാതെ കിടക്കുകയാണ്.

മണിപ്പുഴ പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണവും നീരൊഴുക്കിനു തടസമായതായി കര്‍ഷകര്‍ പറഞ്ഞു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ന്യൂ മാര്‍ക്കറ്റ് തോട് വൃത്തിയാക്കാന്‍ പദ്ധതി തയാറായെങ്കിലും ചുവപ്പുനാടയില്‍ കുടങ്ങിക്കിടക്കുയാണ്. സ്വാമിപാലംകുഴുവേലിപ്പുറം, അയ്യനാവേലി തോട്ടിലെ നീരൊഴുക്കില്ലാതായതാണ് കര്‍ഷകരെ ഏറെ വലച്ചിരിക്കുന്നത്. മൂന്നര വര്‍ഷം മുമ്പാണ് ഈ തോട് വൃത്തിയാക്കിയത്. അതിനു ശേഷം യാതൊരുവിധ വൃത്തിയാക്കലും തോട്ടില്‍ നടത്തിയിട്ടില്ല.

ജില്ലാ പഞ്ചായത്തില്‍നിന്നു അനുവദിച്ച 10 എച്ച്.പിയുടെ മോട്ടോര്‍ ഉപയോഗിച്ചാണ് തോട്ടില്‍നിന്നും വെള്ളം പാടശേഖരത്തേക്ക് അടിക്കുന്നത്. അഞ്ചു മണിക്കൂര്‍ മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോഴേക്കും തോട്ടിലെ വെള്ളം വറ്റും. മിക്ക കൃഷിയിടങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ് പാടശേഖരങ്ങളില്‍ നിന്ന് പുറത്തേക്ക് വെള്ളം പമ്പ് ചെയ്യാനാണ് പമ്പിംഗ് സബ്‌സിഡി നല്‍കുന്നത്.

എന്നാല്‍ ഏതാനും വര്‍ഷങ്ങളായി വെള്ളം പാടശേഖരത്തിനുള്ളിലേക്കാണ് അടിച്ചു കയറ്റുന്നത്. നിയമമല്ലെങ്കിലും അധികൃതര്‍ക്ക് ഇതിന് കണ്ണടച്ചു കൊടുക്കേണ്ടി വരുന്നു. നദികളോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടങ്ങള്‍ക്ക് മാത്രമാണ് മോട്ടോര്‍ ഉപയോഗിക്കുന്നതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. ഉള്‍ഭാഗങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്താലും എത്തുന്നില്ല. രാപ്പകല്‍ മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുകയാണ്. പെരിങ്ങര, കടപ്ര കൃഷി ഓഫീസര്‍മാര്‍ കഴിഞ്ഞയാഴ്ച പാടശേഖരം സന്ദര്‍ശിച്ച് കര്‍ഷകരുടെ ദുരിതം നേരിട്ട് മനസിലാക്കി. ഇനിയുള്ള ദിവസങ്ങളിലാണ് കൃഷിക്ക് കൂടുതല്‍ ജലം ആവശ്യമായി വരുന്നത്.


കഴിഞ്ഞ ദിവസങ്ങളിലെ മഴ ദോഷംചെയ്യുമെന്ന്്് കര്‍ഷകര്‍. ജലദൗര്‍ലഭ്യംമൂലം നെല്ലില്‍ പതിര് കൂടും നെല്ലിന്റെ തൂക്കം കുറയും മൂപ്പെത്തുന്നതിനുമുമ്പ് കൊയ്‌തെടുക്കേണ്ട അവസ്ഥയിലും എത്തുമെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ രണ്ടുദിവസം ഉണ്ടായ ചെറിയ മഴ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.തോട്ടപ്പള്ളി, തണ്ണീര്‍മുക്കം ബണ്ടുകളിലെ ജലത്തിന്റെ നിയന്ത്രണം അപ്പര്‍കുട്ടനാട്ടിലെ കൃഷിയെ കൂടി പരിഗണിച്ച് ചെയ്യാനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ഉറപ്പാക്കുകയാണ് വേണ്ടത്. ബണ്ട് തുറക്കല്‍ നിയന്ത്രിക്കുന്ന കമ്മിറ്റിയില്‍ജില്ലാ കളക്ടറെ കൂടി ഉള്‍പ്പെടുത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

English summary
water level became low in upper kuttanadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X