പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ അഞ്ച് സീറ്റും നേടും, ശബരിമല വിഷയം ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രന്‍

Google Oneindia Malayalam News

പത്തനംതിട്ട: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഒരു തരത്തിലും ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടതുമുന്നണി നിലപാട് മാറ്റിയിട്ടില്ലെന്നും പത്തനംതിട്ടയിലെ അഞ്ച് സീറ്റും ഇടതുമുന്നണി നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

kanam

പത്തനംതിട്ടയിലെ ഇടതുമുന്നണി എസ്ഡിപിഐ നീക്കുപോക്ക് വിവാദം പ്രാദേശിക വിഷയമാണ്. റാന്നി പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ഇടത് പ്രതിനിധി പ്രസിഡന്റായതും പ്രദേശിക വിഷയമാണ്. ഈ പ്രശ്‌നങ്ങള്‍ പ്രാദേശിത തലത്തില്‍ തന്നെ പരിഹരിക്കും. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും സിപിഐ മത്സരിക്കുന്ന അടൂരില്‍ സ്ഥാനാര്‍ത്ഥി മാറ്റമുണ്ടാകുമോ എന്ന കാര്യം അന്തിമ പട്ടിക വന്നതിന് ശേഷം അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഭരണതുടര്‍ച്ചയുണ്ടാകും. ഇനിയൊരിക്കലും ഭരണം കിട്ടില്ലെന്ന വേവലാതിയെ തുടര്‍ന്നാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടു വരുന്നത്. പിഎസ്സി റാങ്ക് പട്ടികയില്‍ ഉള്ള എല്ലാവര്‍ക്കും ജോലി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് 1,57,000 പേര്‍ക്കാണ് പിഎസ്സി വഴി ജോലി നല്‍കിയത്. കൊവിഡ് കാലത്ത് മാത്രമാണ് കാലതാമസമുണ്ടായത്. അത് പരിഹരിക്കുന്നതിന് വേണ്ടി ആറ് മാസ കാലത്തേക്ക് റാങ്ക് പട്ടികകളുടെ കാലവധി നീട്ടിയെന്നും കാനം പറഞ്ഞു.

അതേസമയം, ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചു മുന്നോട്ടു പോകാന്‍ സാധിച്ച 5 വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചു എന്നത് വലിയ ചാരിതാര്‍ത്ഥ്യമാണ് നല്‍കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ അതിജീവനും ക്ഷേമവും ഉറപ്പു വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ ഭരണകാലമായിരുന്നു ഇത്.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

നമ്മള്‍ ഒരുമിച്ച് തുടങ്ങിയ വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലെത്തേണ്ടതുണ്ട്. അതിനായി, ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കു വേണ്ടി സ്വയം അര്‍പ്പിക്കുമെന്ന ഉറപ്പാണ് ഈ ഘട്ടത്തില്‍ നല്‍കാനുള്ളത്. ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങള്‍ പറയാനും, പറഞ്ഞാല്‍ അതു ചെയ്യുവാനുമുള്ള ദൃഢനിശ്ചയത്തോടു കൂടി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി ശത്രുവായത് അരുതാത്തത് കണ്ടതിനാലെന്ന് പിസി ജോര്‍ജ്; ഷോണിന്‍റെ വിവാഹത്തിലും വിശദീകരണംഉമ്മന്‍ചാണ്ടി ശത്രുവായത് അരുതാത്തത് കണ്ടതിനാലെന്ന് പിസി ജോര്‍ജ്; ഷോണിന്‍റെ വിവാഹത്തിലും വിശദീകരണം

പാറശ്ശാലയില്‍ അന്‍സജിതാ റസല്‍, വാമനപുരത്ത് ഡോ എസ് ലാല്‍; സാധ്യത പട്ടികയുമായി തിരുവനന്തപുരം ഡിസിസിപാറശ്ശാലയില്‍ അന്‍സജിതാ റസല്‍, വാമനപുരത്ത് ഡോ എസ് ലാല്‍; സാധ്യത പട്ടികയുമായി തിരുവനന്തപുരം ഡിസിസി

ദൃശ്യത്തിലെ കൊച്ചുകുട്ടിയല്ല എസ്തര്‍ അനില്‍- പുതിയ ചിത്രങ്ങള്‍

English summary
We will win five seats In Pathanamthitta, Sabarimala issue will not affect Left Front Says Kanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X