• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ശബരിമലയില്‍ സ്ഥിരം സന്ദര്‍ശനം; ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ വിമര്‍ശനം

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തില്‍ കെയു ജനീഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് വിമര്‍ശനമുയര്‍ന്നത്. എംഎല്‍എയുടെ സ്ഥിരം ശബരിമല ദര്‍ശനം തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് വിമര്‍ശനം. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്തെ പാര്‍ട്ടി നിലപാടുകള്‍ക്ക് വിപരീതമാണ് എംഎല്‍എയുടെ സമീപനമെന്നും വിമര്‍ശനമുയര്‍ന്നു. എംഎല്‍എ സന്നിധാനത്ത് പോയി കൈക്കൂപ്പി നില്‍ക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിനിധികള്‍ ചോദിച്ചു. അതേസമയം വലിയ വിവാദമാകാന്‍ പോകുന്ന പരാമര്‍ശം കൂടിയാണ് ജനീഷ് കുമാറിന്റെ വിമര്‍ശിച്ചതിലൂടെ ഡിവൈഎഫ്‌ഐയില്‍ നിന്നുണ്ടായിരിക്കുന്നത്.

ഹര്‍ദിക് കോണ്‍ഗ്രസ് വിടില്ല, ബിജെപിയെ വീഴ്ത്താന്‍ കൂടെയുണ്ടാവും, അവസാന നിമിഷം പ്ലാന്‍ മാറിഹര്‍ദിക് കോണ്‍ഗ്രസ് വിടില്ല, ബിജെപിയെ വീഴ്ത്താന്‍ കൂടെയുണ്ടാവും, അവസാന നിമിഷം പ്ലാന്‍ മാറി

ഡിവൈഎഫ്‌ഐയുടെ കേന്ദ്ര കമ്മിറ്റി അംഗത്തില്‍ നിന്നുണ്ടാകേണ്ട സമീപനമല്ല ഇതെന്ന വിമര്‍ശനവും ജനീഷ് കുമാറിനെതിരെ സമ്മേളനത്തില്‍ ഉയര്‍ന്നു. സിപിഎമ്മിന്റെ കോന്നി എംഎല്‍എയാണ് അദ്ദേഹം. കോഴിക്കോട് നിന്നുള്ള പ്രതിനിധികളാണ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം ഈ വിമര്‍ശനത്തിന് മറ്റിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കൈയ്യടിച്ച് പിന്തുണച്ചു. അതേസമയം പ്രവര്‍ത്തകര്‍ക്ക് വിശ്വാസമാകാമെന്നും, അന്ധവിശ്വാസം പ്രചരിപ്പിക്കരുതെന്നുമാണ് സിപിഎം നയം. എന്നാല്‍ പുതിയ വിമര്‍ശനം വിശ്വാസികളെ സിപിഎമ്മില്‍ നിന്ന് അകറ്റാന്‍ വരെ കാരണമായേക്കും. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ സിപിഎം കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍.

അതേസമയം മുഹമ്മദ് റിയാസ് എംഎല്‍എ, രാജ്യസഭാ എംപി എഎ റഹീം, എസ് സതീഷ് എന്നിവര്‍ക്കെതിരെയും കടുത്ത വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നു. സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ് സമ്മേളത്തില്‍ വിവിധ പ്രതിനിധികള്‍ ഉയര്‍ത്തിയത്. റിയാസും, റഹീമും, സതീഷും അടങ്ങുന്ന കോക്കസ് എന്നാണ് പ്രതിനിധികള്‍ വിശേഷിപ്പിച്ചത്. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പോരായ്മകളും വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. നേരത്തെ ജില്ലാ സമ്മേളനങ്ങളിലും റഹീമിനെതിരെ ഇതേ രീതിയിലുള്ള വിമര്‍ശനം പലയിടത്തും ഉയര്‍ന്നിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ശക്തമാവുകയായിരുന്നു.

ഇവര്‍ മൂന്ന് പേരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിക്കുന്ന നില വന്നെന്നാണ് പ്രതിനിധികളുടെ കുറ്റപ്പെടുത്തല്‍. മുന്‍കാലങ്ങളില്‍ സ്വയം വിമര്‍ശനം നടത്തിയിരുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ ഇത്തവണ ആത്മപരിശോധന ഇല്ലെന്ന കുറ്റപ്പെടുത്തലും ഉയര്‍ന്നു. സംസ്ഥാനത്താകെയുള്ള ലഹരിമാഫിയയയെ പ്രതിരോധിക്കാന്‍ കണ്ണൂരില്‍ നടത്തുന്ന പോരാട്ടം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞിരുന്നു. എന്നാല്‍ പലയിടത്തും ലഹരിമാഫിയക്കാരും ഗുണ്ടാസംഘടനകളും സംഘടനയെ പ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കുന്നുവെന്നാണ് വിമര്‍ശം ഉയര്‍ന്നത് ചാല ബ്ലോക് കമ്മിറ്റി പിരിച്ച് വിട്ടിട്ടും സംഘടനയ്ക്കുള്ളില്‍ ക്വട്ടേഷന്‍ പിടിമുറുക്കുന്നുവെന്നാണ് വിമര്‍ശനം. നേരത്തെ ക്വട്ടേഷന്‍-ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു ചാല ബ്ലോക് കമ്മിറ്റി ആരോപണം നേരിട്ടത്.

ബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കംബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കം

cmsvideo
  റിഫയുടെ ഭർത്താവിനെതിരെ കേസ് മാനസികവും ശാരീരികവുമായ പീഡനം
  English summary
  what message he is giving when he visit sabarimala, dyfi conference criticise jenish kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X