Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുരേന്ദ്രനെ വെട്ടിലാക്കി കോന്നി കണക്ക്; കൈവിട്ട നീക്കത്തിന് പിന്നില്‍ ആ പ്രതീക്ഷ, മറ്റൊരു തന്ത്രവും

പത്തനംതിട്ട: വളരെ വ്യത്യസ്തമായ നീക്കമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മല്‍സരിക്കുന്നു. കാസര്‍കോട്ടെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലും. രണ്ടിടത്തും നേരത്തെ മല്‍സരിച്ച് പരിചയമുണ്ട് സുരേന്ദ്രന്. മഞ്ചേശ്വരത്തെ വിമതനെ നീക്കാന്‍ സാധിച്ചത് വലിയ നേട്ടമായി ബിജെപി കരുതുന്നു. ഇതോടെ പ്രതീക്ഷയും വര്‍ധിച്ചിട്ടുണ്ട്.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

ഇനി അടിയൊഴുക്കുകള്‍ സംഭവിക്കുമോ എന്ന ആശങ്കയാണ് ബിജെപിക്ക്. എന്നാല്‍ കോന്നിയില്‍ അത്ര ലളിതമല്ല കാര്യങ്ങള്‍. കണക്കുകള്‍ തിരിച്ചടിയായിട്ടും കോന്നിയിലേക്ക് സുരേന്ദ്രന്‍ എത്താനുണ്ടായ കാരണം മറ്റൊന്നാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

മഞ്ചേശ്വരം പരിഹരിച്ചു

മഞ്ചേശ്വരം പരിഹരിച്ചു

മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് 2016ല്‍ സുരേന്ദ്രന്‍ തോറ്റത്. വിമതനായ സുരേന്ദ്ര 400ലധികം വോട്ടുകള്‍ നേടിയതാണ് കെ സുരേന്ദ്രന്റെ തോല്‍വിക്ക് കാരണമായത് എന്നായിരുന്നു ബിജെപി വിലയിരുത്തല്‍. ഇത്തവണ സുരേന്ദ്രയെ കൂടെ നിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു.

അടിയൊഴുക്കില്‍ പ്രതീക്ഷ

അടിയൊഴുക്കില്‍ പ്രതീക്ഷ

മഞ്ചേശ്വരത്തെ വെല്ലുവിളി ബിജെപി മറികടന്നിട്ടുണ്ട്. എന്നാല്‍ കോന്നിയില്‍ കാര്യങ്ങള്‍ എത്ര എളുപ്പമല്ല. കണക്കുകള്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നില്ല. എങ്കിലും ചില അടിയൊഴുക്കുകള്‍ ബിജെപി മുന്‍കൂട്ടി കാണുന്നു. അടിയൊഴുക്കുകള്‍ സംഭവിച്ചാല്‍ ബിജെപി ചരിത്രം കുറിക്കും.

ആദ്യ കാരണം ഇതാണ്

ആദ്യ കാരണം ഇതാണ്

സുരേന്ദ്രന്‍ കോന്നി മണ്ഡലത്തില്‍ മല്‍സിക്കാന്‍ ഒരു കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വലിയ വോട്ടുകളാണ്. 2016ല്‍ കോന്നിയില്‍ ബിജെപിക്ക് 16713 വോട്ടുകളാണുണ്ടായിരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 46506 ആയി ഉയര്‍ത്താന്‍ സാധിച്ചു.

എല്ലാം അവഗണിച്ചു

എല്ലാം അവഗണിച്ചു

അടൂര്‍ പ്രകാശിന്റെ രാജിയെ തുടര്‍ന്ന് 2019ല്‍ കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന് വോട്ട് 39786 ആയി കുറയുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കോന്നിയില്‍ വീണ്ടും വോട്ട് കുറഞ്ഞു. എല്ലാം അവഗണിച്ച് സുരേന്ദ്രന്‍ ഇത്തവണ വീണ്ടും മല്‍സരിക്കുന്നു.

ഇതാണ് ബിജെപി തന്ത്രം

ഇതാണ് ബിജെപി തന്ത്രം

ഒരു മണ്ഡലത്തില്‍ പതിവായി ഒരു മുഖത്തെ കാണിക്കുക എന്ന തന്ത്രമാണ് ബിജെപി കോന്നിയില്‍ പയറ്റുന്നത്. തുടര്‍ച്ചയായി മല്‍സരിച്ചാല്‍ വിജയം കാണാന്‍ സാധിക്കുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. മാത്രമല്ല, പത്തനംതിട്ടയിലെ കോണ്‍ഗ്രസിലെ ചില മാറ്റങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്.

കോണ്‍ഗ്രസിലെ തര്‍ക്കം

കോണ്‍ഗ്രസിലെ തര്‍ക്കം

2019ലെ കോന്നി ഉപതിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിന്റെ നോമിനി റോബിന്‍ പീറ്ററെ മല്‍സരിപ്പിച്ചില്ല. പകരം പി മോഹന്‍രാജ് ആണ് കോണ്‍ഗ്രസിന് വേണ്ടി ജനവിധി തേടിയത്. അദ്ദേഹത്തെ തോല്‍പ്പിച്ച് സിപിഎമ്മിലെ ജനീഷ് വിജയിച്ചു. റോബിന്‍ പീറ്റില്‍ കാലുവാരി എന്നാണ് മോഹന്‍രാജ് പറയുന്നത്. അതേ റോബിന്‍ പീറ്ററെ ഇത്തവണ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് മോഹന്‍രാജ് കോണ്‍ഗ്രസ് വിട്ടത്.

ബിജെപിയുടെ കഠിന ശ്രമം

ബിജെപിയുടെ കഠിന ശ്രമം

മോഹന്‍രാജിനെ അനുനയിപ്പിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ് എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇത് വോട്ടായി മാറുമെന്നും തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ബിജെപി കരുതുന്നു. മോഹന്‍രാജിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കം നേരത്തെ കെ സുരേന്ദ്രന്‍ നേരിട്ട് നടത്തി എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ശബരിമല മുഖ്യ വിഷയമാക്കിയാണ് ബിജെപിയുടെ പ്രചാരണം.

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+