Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ മരണവിവരം അയല്‍ക്കാരെ അറിയിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യചെയ്തു

കോന്നി: ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ഭാര്‍ത്താവ് ജീവനൊടുക്കി. അട്ടച്ചാക്കൽ മണിയൻപാറ കോളനി മുട്ടത്ത് വടക്കേതിൽ ഗണനാഥൻ (67), ഭാര്യ രമണി (55) എന്നിവരാണ് മരിച്ചത്. ഭാര്യ വീട്ടിനുള്ളില്‍ മരിച്ചു കിടക്കുന്ന വിവരം അയല്‍ക്കാരെ അറിയിച്ച ശേഷം ശേഷം ഗണനാഥന്‍ ആറ്റില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു ഗണനാഥന്‍ അയല്‍ക്കാരുടെ അടുത്തെത്തി രമണി മരിച്ച വിവരം അറിയിച്ചത്. അയല്‍വീട്ടുകാര്‍ വീട്ടിലേക്ക് പോയ സമയത്ത് ഇയാള്‍ സമീപത്തുള്ള അച്ചൻകോവിലാറ്റിലെ വാലുകടവിലേക്ക് ചാടുകയായിരുന്നു. രമണിയുടെ മൃതദേഹത്തിന് സമീപം രക്തം കണ്ടെത്തിയെങ്കിലും ഇവരുടെ ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. ഗണനാഥന്‍ കഴുത്തില്‍ മുറിവേപ്പിച്ചതിനെ തുടര്‍ന്നുണ്ടായ രക്തമാണ് വീടിനകത്ത് വീണതെന്നാണ് പോലീസ് നിഗമനം.

murder

Recommended Video

cmsvideo
    Mammootty's surprise Birthday Gift To A Kid | Oneindia Malayalam

    ആറ്റിൽ ചാടിയ ഗണനാഥന്റെ മൃതദേഹം കാവുംപുറത്ത് കടവിൽ നിന്നു കണ്ടെത്തുകയായിരുന്നു. ഭാര്യ മരിച്ചതിന്‍റെ മനോവിഷമത്തില്‍ ഗണനാഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. രമണിയുടെ മരണകാരണം ഉള്‍പ്പടെ അറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ജോത്സ്യനായിരുന്ന ഗണനാഥന്റെ രണ്ടാമത്തെ ഭാര്യയാണ് രമണി. ഇവർക്ക് മക്കളില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+