പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലയ്ക്കലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: അടുത്ത തീര്‍ഥാടന കാലത്തിന് മുന്‍പ് നിലയ്ക്കല്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്ക് ഒരുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിലയ്ക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് 16,500 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെയും ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ക്ഷേത്രക്കുളത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിലയ്ക്കല്‍ മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

kadakampally

120 ടോയ്ലറ്റുകളും 120 കുളിമുറികളും അടങ്ങുന്ന വിശാലമായ ടോയ്ലറ്റ് കോംപ്ലക്സിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലയ്ക്കലെ അടിസ്ഥാന സൗകര്യത്തില്‍ വന്‍ മാറ്റം ഉണ്ടാകും. 25.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയില്‍ കുളം നവീകരിക്കുന്നതോടെ നിലയ്ക്കലെ ജലക്ഷാമത്തിനും പരിഹാരമാകും. ഈ രണ്ട് പ്രവര്‍ത്തനങ്ങളും അടുത്ത തീര്‍ഥാടന കാലത്തിന് മുന്‍പ് പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 4.8 കോടി രൂപയാണ് ടോയ്ലറ്റ് കോംപ്ലക്സിന്റെ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. കുളം നവീകരിക്കുന്നതിന് 48ലക്ഷം രൂപ ദേവസ്വം ബോര്‍ഡ് ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ശബരി എസ്റ്റേറ്റില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി വിരമിച്ച ഒന്‍പത് ജീവനക്കാര്‍ക്കുള്ള ഗ്രാറ്റുവിറ്റി തുകയും മന്ത്രി വിതരണം ചെയ്തു. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ഗ്രാമപഞ്ചായത്തംഗം രാജന്‍ വെട്ടിക്കല്‍, ചീഫ് എന്‍ജിനിയര്‍ വി.ശങ്കരന്‍പോറ്റി, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസര്‍ ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗോപിനാഥപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
develop facilities in nilakal said by kadakompally surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X