തിരികെ വരുമെന്ന് മഞ്ജു: ശബരിമല യാത്ര ഉപേക്ഷിച്ചിട്ടില്ല, പിന്നോട്ടില്ലെന്ന് ദളിത് നേതാവ്!
ശബരിമല: ശബരിമലയിലേക്ക് തിരികെ വരുമെന്ന് ദർശനത്തിനെത്തിയ ചാത്തന്നൂർ സ്വദേശിയും കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവുമായ മഞ്ജു പറഞ്ഞു. ഇവർ ഇന്നലെ പമ്പയിൽ നിന്നു മടങ്ങി. ഇന്നോ നാളെയോ മല കയറാൻ എത്തും. പമ്പയിൽ സൗകര്യങ്ങൾ കുറവായതു കൊണ്ടാണ് മടങ്ങുന്നതെന്നും മഞ്ജു പറഞ്ഞു. ശനിയാഴ്ച മഞ്ജുവിനെ സന്നിധാനത്തേയ്ക്ക് കടത്തിവിടില്ലെന്നു പൊലീസ് അറിയിച്ചിരുന്നു.
സുരക്ഷ, കാലാവസ്ഥാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു പൊലീസിന്റെ തീരുമാനം. മഞ്ജുവിന്റെ മുൻകാല പ്രവർത്തനങ്ങളുടെയും കേസുകളുടെയും വിവരങ്ങൾ പൊലീസ് പരിശോധി്ച്ചു. സുരക്ഷാസാഹചര്യം പരിഗണിക്കണമെന്ന പൊലീസിന്റെ അഭ്യർഥന ഇവർ നിരസിച്ചു. താൻ വിശ്വാസിയാണെന്നും ഉടനെ മലയിലേക്കു പോകണമെന്നുമായിരുന്നു മഞ്ജുവിന്റെ നിലപാട്. തുടർന്ന് എഡിജിപിയും ഐജിമാരും കൂടിയാലോചന നടത്തി.

സന്നിധാനത്തും വഴിയിലും കനത്ത മഴ പെയ്യുന്നതും അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായതും യാത്രയ്ക്കു തടസ്സമായി. യുവതിയുടെ മലകയറ്റത്തിനെതിരെ ഭക്തരുടെ നാമജപ പ്രതിഷേധം തുടങ്ങി. നേരത്തേ, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിന് എ.എൻ.രാധാകൃഷ്ൺ, ജെ.ആർ.പത്മകുമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും പ്രവർത്തകരും അറസ്റ്റിലായിരുന്നു. ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണു ശബരിമല നട അടച്ചിടുമെന്നു തന്ത്രി കണ്ഠര് രാജീവര് പറഞ്ഞതെന്നു മന്ത്രി ജി.സുധാകരന്‍ കുറ്റപ്പെടുത്തി.
ശനിയാഴ്ച രാവിലെ വലിയ നടപ്പന്തലിൽ ഇരുമുടിക്കെട്ടുമായി വന്ന തിരുച്ചിറപ്പള്ളി സ്വദേശി ലതയുടെ പ്രായം സംബന്ധിച്ച സംശയത്തെത്തുടർന്നു ഭക്തർ പ്രതിഷേധിച്ചു. തനിക്ക് 52 വയസ്സുണ്ടെന്നു തിരിച്ചറിയൽ കാർഡ് കാണിച്ചു ലത ബോധ്യപ്പെടുത്തി. തുടർന്നു ഭക്തരും പൊലീസും ഇവരെ പതിനെട്ടാംപടി കയറാൻ സഹായിച്ചു. കൂടുതൽ യുവതികൾ വരാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ശബരിമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നിരോധനാജ്ഞ നട അടയ്ക്കുംവരെ നീട്ടി.
പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ പൊലീസ് ജാഗ്രതയിലാണ്. സന്നിധാനത്തു യുവതികൾ വന്നാല്‍ നടയടയ്ക്കുമെന്ന കണ്ഠര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയുടെ ലംഘനമാണെന്നു ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ് പറഞ്ഞു. ശബരിമലയിൽ കൈ പൊള്ളിയ നിലയിലാണു സംസ്ഥാന സർക്കാരും സിപിഎമ്മും. സന്നിധാനത്തുനിന്നു ശ്രദ്ധ സുപ്രീംകോടതിയിലേക്കു വീണ്ടും മാറുന്നതുവരെ ഒരു പോംവഴി കാണുക എളുപ്പവുമല്ല. സംസ്ഥാന ഇന്റലിജൻസിന്റെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും തുടർനടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലും പൊലീസ് വീഴ്ച വരുത്തിയെന്നാണ് ആരോപണം.
Recommended Video

-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications