പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുഭാനന്ദാശ്രമത്തിലെ യുവതിയുടെ ദൂരൂഹ മരണം: പൊലീസ്​ സർജനും അന്വേഷണ ഉദ്യോഗസ്​ഥരും വരുത്തിയത്​ ഗുരുതര വീഴ്​ച

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: 2010 മെയ് ഒന്നിന്​ കോട്ടയം ചൂട്ടുവേലി ശുഭാനന്ദാശ്രമത്തിൽ സിന്ധു എന്ന യുവതി ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്​റ്റുമോർട്ടം നടത്തിയ ഡോക്​ടറും അന്വേഷണം നടത്തിയ മൂന്നു പൊലീസ്​ ഉദ്യോഗസ്​ഥരും ഗുരുതര വീഴ്ച വരുത്തിയെന്ന്​ സിദ്ധുവി​െൻറ സഹോദരൻ ജയകുമാർ. കൃതൃമം നടത്തിയ നാലുപോർക്കുമെതിരെ അന്വേഷണത്തിന്​ ഹൈകോടതി ഉത്തരവിട്ടിരുന്നു.

<strong>തവിഞ്ഞാല്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ: സിപിഎം നേതാവിന്റെ പങ്കറിയാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ചര്‍ച്ച തിങ്കളാഴ്ച</strong>തവിഞ്ഞാല്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ: സിപിഎം നേതാവിന്റെ പങ്കറിയാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ചര്‍ച്ച തിങ്കളാഴ്ച

ഇതനുസരിച്ച്​ അന്വേഷണം നടത്തിയ കോട്ടയം ഡിസിആർബി ഡി.വൈ.എസ്.പിയും കൊച്ചി റേഞ്ച് ഐജി യും രേഖകളിലും അന്വേഷണ റിപ്പോർട്ടിലും കൃതൃമം നടത്തി കുറ്റവാളികളെ സംരക്ഷിക്കുകയാണ് ഉണ്ടായത്​. ഇവർ​െക്കതിരെയും ഹൈകോടതിയിൽ ഹർജി നൽകുമെന്നും ജയകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊലീസ് സർജൻ, സംഭവസമയം കോട്ടയം ഗാന്ധിനഗർ പൊലീസ് സ്​റ്റേഷൻ എസ്.ഐ​, എ.എസ്.ഐ, സി.ഐ എന്നിവരാണ്​ വീഴ്​ച വരുത്തിയതെന്ന്​ ജയകുമാർ പറഞ്ഞു.

Pathanamthitta

ഇവർ നാലു പേരും ചേർന്ന്​ രേഖകളിലും, റിപ്പോർട്ടുകളിലും കൃതൃമം നടത്തി പ്രതികൾക്ക്​ രക്ഷപെടാൻ വഴിയൊരുക്കി കേസ്​ അട്ടിമറിക്കുകയായിരുന്നുവെന്ന്​ ജയകുമാർ പറഞ്ഞു. സിദ്ധുവി​െൻറ മരണം സംബന്ധിച്ച്​ കോട്ടയം ചൂട്ടുവേലി ശുഭാനന്ദാശ്രമ സന്യാസിനി ഭഗവൽ പ്രസാദിനി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്​റ്റേഷനിൽ മരണ ദിവസം വൈകിട്ട് 4.30 ന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ്​ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തത്​ എന്നാണ്​ പൊലീസ്​ പറയുന്നത്​. അന്ന്​ പകൽ മൂന്നു മണി മുതൽ മൂന്നു ദിവസം ഭഗവൽ പ്രസാദിനി കോട്ടയം ഭാരത്

ഹോസ്പിറ്റലിൽ അഡ്മിറ്റയായിരുന്നു. പോസ്​റ്റുമോർട്ടം നടത്തിയ പൊലീസ് സർജൻ പോസ്​റ്റുമോർട്ടം പരിശോധന നടത്തിയതിലും കെമിക്കൽ ടെസ്​റ്റിനായി ശേഖരിച്ച സാമ്പിളുകളിലും കൃത്യമം നടത്തിയതായും ജയകുമാർ ആരോപിച്ചു. സിദ്ധുവിഋനറതിനൊപ്പം അതേസമയം ഇതേ ഡോക്ടർ മറ്റൊരു ശവശരീരത്തി​െൻറ പോസ്​റ്റുമോർട്ടവും നടത്തിയതായി രേഖയുണ്ട്​. ഒരേസമയം ഒരു ഡോക്​ടർ രണ്ടു പോസ്​റ്റുമാർട്ടം നടത്തുന്നത്​ അനുവദനീയമല്ല.

പോസ്​റ്റുമോർട്ടം പരിശോധനയിലും ലാബ് റിപ്പോർട്ടിലും സംശയങ്ങളുണ്ട് എന്ന് എൻക്വയറി നടത്തിയ ക്രൈംബ്രാഞ്ച് ഐ.ജിയുടെ റിപ്പോർട്ടിലും ഡി.വൈ.എസ്.പി പി.ടി ജേക്കബ്ബി​െൻറ റിപ്പോർട്ടിലുമുണ്ട്. കോട്ടയം ഗാന്ധിനഗർ പൊലീസ്​റ്റേഷൻ എസ്.എച്ച്.ഒ 2011 ജൂലൈ 27ന്​ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതരമായ കൃത്യമം നടത്തി. കേസ്​ അന്വേഷിച്ച ഡി.വൈ.എസ്.പി പി.ടി ജേക്കബ്ബി​െൻറ റിപ്പോർട്ടിൽ എസ്.എച്ച്.ഒയുടെ ചെയ്തികളിൽ വളരെയധികം സംശയങ്ങളുണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

അന്നത്തെ എ.എസ്.ഐ എസ്.ഐ ആണെന്ന് അവകാശപ്പെട്ട്​ എഫ്.ഐ.എസ് രേഖപ്പെടുത്തി എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്യുകയായിരുന്നു. എഫ്.ഐ.ആർലും ഇൻക്വസ്​റ്റിലും ആദ്യ അന്വേഷണത്തിലും ഗുരുതരമായ കൃത്യവിലോപവും വീഴ്ചയുമാണ്​ സംഭവിച്ചിട്ടുള്ളത്​. ഡി.വൈ.എസ്.പി പി.റ്റി ജേക്കബ്ബ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ക്ക് നൽകിയ റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജയകുമാർ പറഞ്ഞു.

English summary
Woman's suicide in Subhanandha asram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X