പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹർത്താൽ തടസ്സമായില്ല... പത്തനംതിട്ടയിൽ വനിതാകമ്മീഷൻ സിറ്റിംഗിൽ പരാതി പ്രളയം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഹർത്താൽ ദിനത്തിലും വനിതാകമ്മീഷൻ സിറ്റിംഗിൽ പരാതികളുടെ പ്രളയം. തിരുവല്ല വൈ.എം.സി.എ ഹാളിൽ വനിതാ കമ്മീഷൻ അംഗങ്ങളായ ഡോ.ഷാഹിദ കമാൽ, ഇ.എം.രാധ എന്നിവർ നടത്തിയ സിറ്റിംഗിൽ ഹർത്താൽ സംബന്ധമായ ബുദ്ധിമുട്ടുകളൊന്നും വകവെയ്ക്കാതെയെത്തിയ പരാതിക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയുടെ വിദൂരസ്ഥലങ്ങളിലുള്ളവരും പരാതിപരിഹാരത്തിനെത്തിയിരുന്നു.

കേരളത്തിന്റെ ഭാവി വികസനം ടൂറിസത്തിലൂടെ; ജിഡിപി യുടെ 10 ശതമാനവും ടൂറിസം സംഭാവന, വരും വർഷങ്ങളിൽ ലോകമാകെ കേരളത്തിലേക്കെന്ന് കടകംപള്ളി!

ആകെ 85 പരാതികളാണ് പരിഗണനയ്ക്കായി എത്തിയത്. ഇതിൽ 12 കേസുകൾ തീർപ്പായി. രണ്ടു പരാതികൾ റിപ്പോർട്ടിനും, ആറെണ്ണം കൗൺസിലിംഗിനും അയച്ചു. ഏതെങ്കിലും ഒരു കക്ഷി ഹാജരാകാത്ത 10 കേസുകൾ ഉണ്ടായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കു ശേഷം 55 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കും.

Women Commission sitting

പരാതിക്കാരായെത്തുന്ന ഭൂരിഭാഗം വനിതാ ഉദ്യോഗസ്ഥരും നിയമപരമായി അവരവർക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളും ചെയ്യാതെ, ഇത്തരം കാര്യങ്ങളിൽ ജ്ഞാനമില്ലാത്തവരെപ്പോലെ കമ്മീഷനു മുൻപിൽ പെരുമാറുന്നതായി അംഗം ഡോ.ഷാഹിദ കമാൽ പറഞ്ഞു. പ്രഥമ അധ്യാപികയായി വിരമിച്ച് പുളിക്കഴിൽ നിന്നെത്തിയ വനിതയുടെ പരാതി പരിഹരിക്കവെയാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരി പണം കടം നൽകിയത് തിരിച്ചു ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ് കമ്മീഷനു മുൻപിൽ എത്തിയത്.

ഇവരുടെ പരാതി വിശദമായ അന്വേഷണത്തിനായി പുളിക്കീഴ് പോലീസിനു നല്കി. വിദ്യാഭ്യാസം ജോലി നേടുന്നതിനു മാത്രമല്ല, അതിലൂടെ ലഭിക്കുന്ന സാമൂഹ്യ അറിവും, അവബോധവും വ്യക്തി ജീവിതത്തിന് അനിവാര്യമാണെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു. വനിതാ കമ്മീഷൻ ഇൻസ്‌പെക്ടർ എം.സുരേഷ്‌കുമാർ, വനിതാ സെൽ പ്രതിനിധികൾ, ലീഗൽ പാനൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English summary
Women Commission sitting in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X