Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിത വികസന കോര്‍പറേഷന് പത്തനംതിട്ടയില്‍ ജില്ലാ ഓഫീസ്; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: വനിത വികസന കോര്‍പറേഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസ് ഉദ്ഘാടനം ഡിസംബര്‍ 11ന് രാവിലെ 11 ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോര്‍പറേഷന്റെ സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട കോളജ് റോഡിലുള്ള പണിക്കന്റത്തു ബില്‍ഡിംഗ്സിലാണ് ജില്ലാ ഓഫീസ് ആരംഭിക്കുന്നത്.

സമൂഹത്തിലെ അടിസ്ഥാന ജന വിഭാഗത്തെ സാമ്പത്തിക സാശ്രയത്വത്തിലൂടെ ശാക്തീകരിച്ചാല്‍ മാത്രമെ സമഗ്ര പുരോഗതി കൈവരിക്കുന്നതിന് സാധിക്കുകയുള്ളൂ എന്നതിനാലാണ് മൂന്നു മേഖല ഓഫീസുകള്‍ക്ക് പുറമെ കൂടുതല്‍ ജില്ലാ ഓഫീസുകളും ഉപ ജില്ലാ ഓഫീസുകളും പുതുതായി ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ജില്ലാ ഓഫീസുകള്‍ ഉണ്ടായിരുന്നത്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മറ്റു ജില്ലകളിലും ജില്ലാ ഓഫീസുകള്‍ തുറന്നു വരുന്നു.

pathanamthitta-

പാലക്കാട്, മലപ്പുറം, കോട്ടയം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് പേരാമ്പ്രയിലും തൃശൂര്‍ ചേലക്കരയിലും ഉപജില്ലാ ഓഫീസുകളും തുടങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട്, കൊല്ലം ജില്ലാ ഓഫീസുകളും ഈ മാസം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് വായ്പ മേളയും സംഘടിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം പത്തു കോടി രൂപയുടെ വായ്പ വിതരണം ജില്ലയില്‍ നടത്തുന്നതിനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.

അതോടൊപ്പം മികച്ച നൈപുണ്യ വികസന പരിശീലനവും സംരംഭകത്വ വികസന പരിശീലനവും വനിതകള്‍ക്ക് ലഭ്യമാക്കുന്നതാണ്. പത്തനംതിട്ട താഴെവെട്ടിപ്പുറം ലയന്‍സ് ക്ലബ് ഹാളില്‍ വച്ചാണ് സ്വയംതൊഴില്‍ വായ്പ വിതരണവും മൈക്രോ ഫിനാന്‍സ് വായ്പ വിതരണവും നടക്കുന്നത്.
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ മൈക്രോ ഫിനാന്‍സ് വായ്പാ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സ്വയം തൊഴില്‍ വായ്പാ വിതരണോദ്ഘാടനവും നിര്‍വഹിക്കും.

വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.എസ്. സലീഖ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വനിതാ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു സ്വാഗതം ആശംസിക്കും. പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍മാരായ നീനു ഗോപന്‍, സിന്ധു അനില്‍, വനിതാ വികസന കോര്‍പറേഷന്‍ മേഖലാ മാനേജര്‍ വി.വിപിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Recommended Video

cmsvideo
    Veena George's warning to Kerala after Omicron's warning | Oneindia Malayalam

    വനിതകളുടെ സമഗ്ര പുരോഗതി എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്കായി സ്ത്രീശാക്തീകരണം, സ്വയം തൊഴില്‍ വായ്പ, വിദ്യാഭ്യാസ വായ്പ, മൈക്രോഫിനാന്‍സ് എന്നിവ ലഭ്യമാക്കും. മിത്ര 181 ഹെല്‍പ്പ് ലൈന്‍ പദ്ധതി, പ്രൊഫഷണല്‍ ഗ്രൂമിംഗ് അക്കാദമി, ഷീ പാഡ്, വനമിത്ര തുടങ്ങിയ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+