സാമൂഹ്യ നീതിവകുപ്പിന് കീഴില്‍ വിവിധ ധന സഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
പത്തനംതിട്ട: സാമൂഹ്യ നീതിവകുപ്പ് പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍കെയര്‍ പ്രോഗ്രാമുകളുടെ ഭാഗമായി നടപ്പാക്കി വരുന്ന വിവിധ ധന സഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
1. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, ദീര്‍ഘകാലമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് 15,000 രൂപ വീതം സ്വയംതൊഴില്‍ ധനസഹായമായി അനുവദിക്കുന്നു. 2. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരുക്ക് പറ്റിയവര്‍ക്കും സ്വയംതൊഴില്‍ ധനസഹായമായി 20,000 രൂപ വീതം അനുവദിക്കുന്നു. ( ജീവനം പദ്ധതി). 3. അതിക്രമത്തിനിരയായി കിടപ്പിലാവുകയോ ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായം അനുവദിക്കുന്നു.
Recommended Video

4. രണ്ടുവര്‍ഷമോ അതില്‍ അധികമോ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന തടവുകാരുടെ പെണ്‍മക്കളുടെ വിവാഹ ധന സഹായമായി 30,000 രൂപ വീതം അനുവദിക്കും. വിവാഹം നടന്ന് ആറു മാസത്തിനു ശേഷവും ഒരു വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0468- 2325242,8281999036 ഇമെയില്‍: [email protected]. അപേക്ഷാ ഫാറം നേരിട്ട് ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ Social defence. എന്ന ലിങ്കിലും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. ഓഗസ്റ്റ് 10.












Click it and Unblock the Notifications