Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അറസ്റ്റിൽ

പത്തനംതിട്ട; ക്വട്ടേഷൻ സംഘത്തെ വിട്ട് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. കോൺഗ്രസ് ജനറൽ സെക്രട്ടറി കൊല്ലം നെടുമ്പന പുത്തൻവീട്ടിൽ ഫൈസൽ കുളപ്പാടം (33), ക്വട്ടേഷൻ സംഘത്തിലെ കൊല്ലം സ്വദേശി പന്തളം മങ്ങാരം ശാന്തിനിയിൽ വീട്ടിലെ വാടക താമസക്കാരനായ രഞ്ജിത്ത് (32) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായ ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ ഹാഷിം, നിഷാദ് എന്നിവർ കൂടി പിടിയിലാകാനുണ്ട്. ഏനാദിമംഗലം മാരൂർ അനന്തുഭവനിൽ അനന്തു (26)വിനെയാണ് മർദ്ദിച്ചത്.

arrested-08-1

കഴിഞ്ഞ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വാഹനക്കച്ചടക്കാരനായ അനന്തു കാർ ഈട് നൽകി ഫൈസിന്റെ കൈയ്യിൽ നിന്നും 60,000 രൂപ വാങ്ങിയിരുന്നു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫൈസൽ കാർ തിരികെ നൽകി അനന്തുവിനോട് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പണം അനന്തു നൽകിയില്ല. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ അനന്തുവിനെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

കൊട്ടിയത്തുള്ള നിഷാദിന്റെ വീടിന്റെ വിറക് പുരയിൽ പൂട്ടിയിട്ടാണ് മർദ്ദിച്ചത്. ഇതിനിടയിൽ അനന്തുവിന്റെ സഹോദരൻ 70,000 രൂപ സംഘത്തിന്റെ നിർദ്ദേശപ്രകാരം ബാങ്കിൽ നിക്ഷേപിച്ചെങ്കിലും ഇവർ കൂടുതൽ പണം ആവശ്യപ്പെട്ട് അനന്തുവിനെ മർദ്ദിച്ചു. രണ്ട് ദിവസം കഴിഞ്ഞ് മൂന്നിന് മർദ്ദിച്ച് അവശനായ നിലയിൽ അനന്തുവിനെ പന്തളത്ത് ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+