പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവല്ലയിലെ കഞ്ചാവ് വിതരണക്കാരിൽ പ്രധാന കണ്ണി പിടിയിൽ ; 1.205ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു!

Google Oneindia Malayalam News

തിരുവല്ല: തിരുവല്ലയിലെ കഞ്ചാവ് വിതരണക്കാരിൽ പ്രധാന കണ്ണി പിടിയിൽ ഇരവിപേരൂർ വള്ളംകുളം കാവുംഭാഗം അമ്പലത്തിനു സമീപം താമസിക്കുന്ന പുത്തൻ പുരക്കൽ വീട്ടിൽ വിനീത് (22)ആണ്പിടിയിലായത് ഇയാളിൽ നിന്നും 1.205ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

<strong>ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സി വേണുഗോപാല്‍; അമിഷായ്ക്ക് രാജവെമ്പാലയേക്കാള്‍ വിഷം; വയനാട്ടില്‍ പ്രചരണം കൊഴുപ്പിക്കാന്‍ ജോതിരാത്യസിന്ധ്യയും, സച്ചില്‍പൈലറ്റും നവജ്യോത് സിംഗ് സിദ്ദുവുമെത്തും</strong>ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സി വേണുഗോപാല്‍; അമിഷായ്ക്ക് രാജവെമ്പാലയേക്കാള്‍ വിഷം; വയനാട്ടില്‍ പ്രചരണം കൊഴുപ്പിക്കാന്‍ ജോതിരാത്യസിന്ധ്യയും, സച്ചില്‍പൈലറ്റും നവജ്യോത് സിംഗ് സിദ്ദുവുമെത്തും

കുമ്പനാട്, ഇരവിപേരൂർ പ്രദേശങ്ങളിലെ സ്‌കൂൾ കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്നത് ഇയാൾ ആയിരുന്നു. വേനൽ അവധി ആയതിനാൽ കുട്ടികൾ ഇയാളുടെ വീട്ടിൽ എത്തി കഞ്ചാവ് ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ എക്‌സൈസ് ഷാഡോ നിരീക്ഷിച്ചു വരുകയായിരുന്നു.

Vineeth

ഇയാളുടെ വീട്ടിൽ കുട്ടികൾ എത്തിയിട്ടുണ്ട് എന്ന് അറിവ് ലഭിച്ചതിനാൽ റെയ്ഡ് നടത്തുകയും, 3 വിദ്യാർത്ഥികളെ ഇയാളുടെ വീട്ടിൽ നിന്നും പിടികൂടുകയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി കൂട്ടി അയച്ചിട്ടുള്ളതുമാണ്. തിരുവല്ല, ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇയാളുടെ കസ്റ്റമേഴ്‌സ്, ആഴ്ചയിൽ 2 തവണ ഇയാൾ കഞ്ചാവിനായി തമിഴ് നാട്ടിൽ പോകാറുണ്ടെന്നും, അറിയാൻ സാധിച്ചു, കഞ്ചാവ് വിറ്റ വകയിൽ 9600 / രൂപയും ഇയാളിൽ നിന്നും കണ്ടെത്തി, ൃലി േമ രമൃ വ്യവസ്ഥയിൽ കാറിൽ തമിഴ് നാട്ടിൽ പോയി കഞ്ചാവ് എടുത്തു കൊണ്ടുവന്നു വിതരണം ചെയ്യുകയായിരുന്നു എക്‌സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ, പ്രിവന്റീവ് ഓഫീസർ ഗിരീഷ്, സച്ചിൻ സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ് ഓഫീസർ വേണുഗോപാൽ, പദ്മകുമാർ ഡ്രൈവർ വിജയൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

English summary
Youth arrested for ganja case in Thiruvalla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X