പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രകൃതി ദുരന്തം: പുസ്തകങ്ങള്‍ ശേഖരിക്കാന്‍ അവരിറങ്ങി,കൂട്ടായി പത്തനംതിട്ട ജില്ലയിലെ പ്രമുഖരും!!

പ്രകൃതി ദുരന്തം: പുസ്തകങ്ങള്‍ ശേഖരിക്കാന്‍ അവരിറങ്ങി,കൂട്ടായി പത്തനംതിട്ട ജില്ലയിലെ പ്രമുഖരും!! ദൗത്യത്തിന് പിന്നില്‍ ചെറുപ്പക്കാര്‍!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സംഘാടകരോ സംഘടനയോ ഇല്ലാതെ ഒരൊറ്റ മനസോടെ പ്രളയത്തെ അതിജീവിക്കാന്‍ ഇറങ്ങിയ ചെറുപ്പക്കാരുടെ കൂട്ടായ്മ ഇനി എത്തുന്നത് മഹാപ്രളയത്തില്‍ വായനശാലകള്‍ ഇല്ലാതായ വിദ്യാലയങ്ങളെ തേടിയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ഒരു മാസമായി പുസ്തകങ്ങള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഇവര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

പുസ്തക ശേഖരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നടന്ന പ്രചരണ പരിപാടികള്‍ക്ക് കല, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കി. പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവരെത്തിയതോടെ പുസ്തകം സമ്മാനിച്ചവര്‍ക്കും കൗതുകമായി.

books-shop-oneindia-

സരസകവി മൂലൂര്‍ സ്മാരകത്തില്‍ ശേഖരിച്ച പുസ്തകങ്ങള്‍ സ്മാരക പ്രസിഡന്റ് കെ. സി. രാജഗോപാലന്‍ കവി ഏഴാച്ചേരി രാമചന്ദ്രനു കൈമാറി. മെഴുവേലി എസ്. എന്‍. ജി. കോളജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സമാഹരിച്ച പുസ്തകങ്ങള്‍ പ്രിന്‍സിപ്പല്‍ പ്രഫ. മാലൂര്‍ മുരളീധരന്‍ എഴുത്തുകാരന്‍ ബെന്യാമിനു കൈമാറി. പ്രഫ. പി. ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തില്‍ ശേഖരിച്ച പുസ്തകങ്ങള്‍ സംവിധായകന്‍ ഡോ. ബിജുവിന് ചെയര്‍മാന്‍ രാജേഷ് തിരുവല്ല കൈമാറി. കോന്നി ആര്‍. വി. എച്ച്. എസ്. എസില്‍ ശേഖരിച്ച പുസ്തകങ്ങള്‍ പ്രധാനാധ്യാപിക ആര്‍. ശ്രീകല ശാന്താ കടമ്മനിട്ടയ്ക്കു കൈമാറി. എസ്. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ടയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശേഖരിച്ച പുസ്തകങ്ങള്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാമിന് കൈമാറി. സെക്രട്ടറി ഇ.ടി. സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. സാം ചെമ്പകത്തില്‍ പ്രസംഗിച്ചു.

പുസ്തകശേഖരണ പരിപാടികളുടെ ഭാഗമായി ശേഖരിക്കുന്ന പുസ്തകങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രളയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട അന്‍പതോളം വിദ്യാലയ വായനശാലകളില്‍ എത്തിക്കാനാണ് പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ചു രസിക്കാവുന്നതും അവരെ ചിന്തിപ്പിക്കുന്നതുമായ പുസ്തകങ്ങളാണ് പ്രധാനമായും കണ്ടെത്തുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഈ മാസം 25നുള്ളില്‍ സെക്രട്ടറി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ , കണ്ണങ്കര, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ അയയ്ക്കാം. ഫോണ്‍: 9526947447

പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയ വായനശാലകളുടെ നവീകരണത്തിനായി മെഴുവേലി എസ്. എന്‍. ജി. കോളജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സമാഹരിച്ച പുസ്തകങ്ങള്‍ പ്രിന്‍സിപ്പല്‍ പ്രഫ. മാലൂര്‍ മുരളീധരന്‍ എഴുത്തുകാരന്‍ ബെന്യാമിനു കൈമാറുന്നു

English summary
youth collects books from people after flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X