കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബൈക്കിലിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു
പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബൈക്കിലിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. കടമനിട്ട ലക്ഷം വീട്ടിൽ കണ്ടംകുളത്തിൽ അമൽ(23), ബിനുഭവനിൽ ബിനു(22) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 7.15ന് വാര്യാപുരം കൊല്ലംപടി ജംഗ്ഷനിലായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും തിരുവല്ലയ്ക്ക് പോയ സൂപ്പർഫാസ്റ്റ് ബസാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന പൾസർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ബസ് നിർത്താതെ പോയെന്ന് ദൃസാക്ഷികൾ പറഞ്ഞു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ വരുകയായിരുന്നു യുവാക്കൾ. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications