പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

3 വർഷം കയറിയിറങ്ങിയിട്ടും വായ്പ ലഭിച്ചില്ല; ഒടുവിൽ വൈദ്യുതി ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം

  • By Desk
Google Oneindia Malayalam News

മലയാല​പ്പുഴ : സ്വയംതൊഴിൽ വായ്പയ്ക്ക് മൂന്നു വർഷം നടന്നുമടുത്ത യുവാവ് വൈദ്യുതി ടവറിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലയാലപ്പുഴ കാട്ടുകല്ലുങ്കൽ പുതിയമംഗലത്ത് പി.കെ. സന്തോഷ് (42) ആണ് പൊതിപ്പാട് മുട്ടയ്ക്കലിലെ കൂടംകുളം വൈദ്യുതി ടവറിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ ഒൻപതിനായിരുന്നു സംഭവം. ഒരു മണിക്കൂറോളം നാട്ടുകാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ യുവാവിനെ പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

വെൽഡിങ് ജോലി പഠിച്ച സന്തോഷ് മൂന്നുവർഷം മുൻപ് സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിച്ച് വ്യവസായ വകുപ്പിന്റെ 10 ദിവസത്തെ പ്രത്യേക പരിശീലനത്തിൽ പങ്കെടുത്തിരുന്നു. പട്ടികജാതി–വർഗ വിഭാഗത്തിന് സർക്കാർ അനുവദിക്കുന്ന പ്രത്യേക പദ്ധതിപ്രകാരമാണ് അപേക്ഷിച്ചത്. പരിശീലനത്തിനു ശേഷം വ്യവസായ വകുപ്പിന്റെ നിർദേശപ്രകാരം കുമ്പളാംപൊയ്കയിലുള്ള ഒരു ബാങ്കിൽ വായ്പയ്ക്ക് അപേക്ഷ നൽകി. മാസങ്ങളോളം അവിടെ കയറിയിറങ്ങി സഹികെട്ട് കലക്ടർക്ക് പരാതി നൽകി. എന്നിട്ടും പരിഹാരമുണ്ടാകാഞ്ഞതിനെ തുടർന്ന് വീണ്ടും വ്യവസായവകുപ്പിനെ സമീപിച്ചു.

suicide

അവരുടെ നിർദേശാനുസരണം മലയാലപ്പുഴ ഗ്രാമീൺബാങ്കിൽ അപേക്ഷ നൽകി. ആവശ്യപ്പെട്ട രേഖകൾ മുഴുവൻ നൽകിയിട്ടും കാലതാമസം നേരിട്ടതിൽ വിഷമത്തിലായിരുന്നു. ബാങ്കിന്റെ നിർദേശപ്രകാരം വെൽഡിങ് വർക്‌​ഷോപ് തുടങ്ങുന്നതിന് ഇലക്കുളത്തും പിന്നീട് മുക്കുഴിയിലും കട വാടകയ്ക്ക് എടുത്തു. ഇതിനിടെ പഞ്ചായത്തിൽ നിന്നു കിട്ടേണ്ടിയിരുന്ന ലൈസൻസ് ലഭിക്കാൻ താമസമുണ്ടായതിനെ തുടർന്ന് പഞ്ചായത്തിനു മുന്നിൽ കുത്തിയിരുന്ന് അത് നേടി. ഇതുകൂടാതെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസും നേടിയിരുന്നു. ഇതെല്ലാമുണ്ടായിട്ടും വായ്പയ്ക്ക് കാലതാമസം നേരിട്ടതിൽ മനംനൊന്താണ് ആത്മഹത്യാഭീഷണി മുഴക്കിയതെന്നു യുവാവ് പറഞ്ഞു.


മലയാലപ്പുഴ ഗ്രാമീൺ ബാങ്കിൽ ഒന്നര ലക്ഷം രൂപയുടെ വായ്പയ്ക്കാണ് അപേക്ഷിച്ചിരുന്നത്. ടവറിനു മുകളിൽ നിന്ന ഇയാളെ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ അനുവദിക്കാമെന്നു പറഞ്ഞാണ് ബ്ലോക്ക് പഞ്ചായത്തംഗവും സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ എസ്. ഷാജിയുടെ നേതൃത്വത്തിൽ അനുനയിപ്പിച്ച് താഴെയിറക്കിയത്. പൊലീസും അഗ്‌നിശമനസേനയും സ്ഥലത്ത് എത്തിയിരുന്നു. ചില രേഖകൾ ലഭിക്കാനുള്ള കാലതാമസം കൊണ്ടാണ് വായ്പ നൽകാൻ വൈകിയതെന്നും പഞ്ചായത്തിൽ നിന്നുള്ള ലൈസൻസ് രേഖകൾ എത്തിച്ചാൽ എപ്പോൾ വേണമെങ്കിലും വായ്പ കൊടുക്കാമെന്നും ഗ്രാമീൺബാങ്ക് മാനേജർ ടി.അനുപ് പറഞ്ഞു.

English summary
youth tried to commit suicide in malayalappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X