കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം അവഗണിച്ച് കപ്പൂരില്‍ മണ്ണെടുപ്പിന് ശ്രമം; തടയാന്‍ പൗരസമിതിയും

  • By Desk
Google Oneindia Malayalam News

പാലക്കാട്: നീണ്ടകാലത്തെ നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് കപ്പൂരില്‍ കുന്നിടിച്ച് മണ്ണെടുക്കുവാനുള്ള നീക്കവുമായി മാഫയയും ശക്തമായി പ്രതിക്ഷേധിക്കുവാന്‍ പൗരസമിതിയും. ആനക്കര പഞ്ചായത്തിലെ കൊള്ളന്നൂര്‍ ജാറം കുന്നത്ത് കാവ് ക്ഷേത്രം റോഡുകളെ ചുറ്റികിടക്കുന്ന സുപ്രധാന കുന്നാണ് അധികാരത്തിന്റെയും ഉദ്യേഗസ്ഥരുടെയും ഒത്താശയോടെ നാമാവശേഷമാക്കാന്‍ ശ്രമിക്കുന്നത്.

ഏറെകാലമായി ഇവിടെനിന്നും മണ്ണെടുത്ത് സമീപത്തെയും മലപ്പുറം ജില്ലകളിലെയും വയലുകള്‍ നികത്തികഴിഞ്ഞു. എന്നാല്‍ ശക്തമായ കുടിവെള്ളക്ഷാമത്തിന് ഇത് കാരണമായതോടെ നാട്ടുകാര്‍ കക്ഷിരാഷ്ട്രീയത്തിനധിതമായി രംഗത്തിറങ്ങിയതോടെ മണ്ണ് മാഫിയ പിന്‍വലിയുകയായിരുന്നു. എന്നാല്‍ ഏതാനും ദിവസം മുമ്പ് ഇവിടെനിന്നും മണ്ണെടുക്കുന്നതിനുള്ള നീക്കം തുടങ്ങിയെങ്കിലും നാട്ടുകാരുടെ പ്രതിക്ഷേധം മൂലം സംഘര്‍ഷം മുറ്റിനില്‍ക്കുകയായിരുന്നു.

Palakkad

എന്നാല്‍ ഇവിടെനിന്നും 70സെന്റ് സ്ഥലത്തെ മണ്ണ് മലപ്പുറം ജില്ലയിലെ ബണ്ട് നിര്‍മ്മാണത്തിനെന്നപേരില്‍ കൊണ്ടുപോകുന്നതിനായി ജിയോളജി വകുപ്പിന്റെ അനുമതിപത്രം ചൂണ്ടികാട്ടിയാണ് മണ്ണെടുപ്പിന് ശ്രമം. എന്നാല്‍ ഇത് പ്രദേശത്തെ പരിതസ്ഥിതി മനസിലാക്കാതെയും എവിടെനിന്നും എത്രയെന്നും രേഖപെടുത്താതെയും കൃത്യമായപരിശോധന നടത്താതെയുമാണ് നല്‍കിയെതെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, ജിയോളജി വകുപ്പിന്റെ അനുമതിയുടെ മറപറ്റിയാണ് ഇക്കാലമത്രയും ഇവിടെനിന്നും തൃത്താല മേഖലയില്‍ മൊത്തമായും കുന്നുകളത്രയും ഇടിച്ചുനിരത്തി ഇല്ലാതാക്കിയത്.

എന്നാല്‍ രാഷ്ട്രീയപാര്‍ട്ടിയാളുകള്‍ സഹകരിച്ചിട്ടുണ്ടന്നും അവര്‍ക്ക് വേണ്ടത് നല്‍കിയിട്ടുണ്ടന്നും പൗരസമിതികൂടി കനിയണമെന്ന അപേക്ഷയുമായാണ് മാഫിയ സംഘം പ്രതിക്ഷേധക്കാരെ സമീപിച്ചിരിക്കുന്നത്. മണ്ണെടുക്കുവാനുള്ള ജെ.സി.ബി,ടിപ്പറുകള്‍ തുടങ്ങിയ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുകയാണിപ്പോള്‍. പൗരസമിതി പ്രവര്‍ത്തകര്‍ കലക്ടര്‍, മന്ത്രി,തുടങ്ങി ഉന്നതങ്ങളിലേക്ക് ഇമെയില്‍ പരാതി അയച്ചിരിക്കുകയാണ്.

English summary
Paurasamithi's protest for land issue in Kappoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X